‘ആസ്ട്രേലിയ മൈ ഹാര്ട്ട് ലാന്ഡി’ലെ ഗാനം പുറത്ത്

0

‘ആസ്ട്രേലിയ മൈ ഹാര്‍ട്ട് ലാന്‍ഡ്’ എന്ന പുതിയ സിനിമക്ക് വേണ്ടി വൈക്കം വിജയലക്ഷ്മി, ജി. ശ്രീറാം എന്നിവര്‍ പാടിയ ഗാനം യൂട്യൂബില്‍. അമേരിക്ക, ആസ്ട്രേലിയ, യൂറോപ്പ്, ഗള്‍ഫ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടിയേറിയ മലയാളികള്‍ സാംസ്കാരിക വൈരുധ്യങ്ങളില്‍പ്പെടുന്നതും നിത്യ ജീവിതത്തിലെ മാറ്റങ്ങളുമാണ് സിനിമയുടെ പ്രമേയം.ദിലീപ് ജോസ് സംവിധാനം ചെയ്ത സിനിമയുടെ അവതരണം നടന്‍ ശ്രീനിവാസനാണ് നിര്‍വഹിച്ചത്. പ്രവാസികളായ അനീഷ് നായര്‍, അഖില ഗോവിന്ദ്, ഷാജി ജേക്കബ്, ടോം തന്നിക്കന്‍, ഹിജാസ്, ഷീന ജോബി, റോബിന്‍ ചാക്കോ, സജി വരവുകാലയില്‍, സീന റോയി, ദിയ ബെന്നി എന്നിവര്‍ മുഖ്യ വേഷത്തില്‍ അഭിനയിക്കുന്നു. പ്രവാസി മലയാളികള്‍ നിര്‍മിക്കുന്ന സിനിമയുടെ ചിത്രീകരണം ആസ്ട്രേലിയയിലാണ് നടന്നത്. സിനിമയുടെ റിലീസ് ഓണത്തിന്.

Share.

About Author

Comments are closed.