വിജയ് യേശുദാസിന്റെ കിടിലൻ ലുക്കുമായി മാരി

0

മലയാള ചിത്രത്തിൽ ബാലയ്ക്കൊപ്പം അഭിനയിച്ച് അഭിനയത്തിലേയ്ക്ക് കടന്ന ഗായകൻ വിജയ് യേശുദാസ് നടനായി തമിഴിൽ അരങ്ങേറ്റം കുറിക്കുന്ന മാരിയുടെ ട്രെയിലർ പുറത്തിറങ്ങി. ധനുഷ് നായകനാവുന്ന മാരിയിൽ പോലീസ് വേഷത്തിലാണ് വിജയ് യേശുദാസ് എത്തുന്നത്.തന്റെ ആദ്യ തമിഴ് ചിത്രം ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നതെന്നാണ് വിജയ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ കുറിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിൽ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പുറത്തിറങ്ങി ആദ്യ 12 മണിക്കൂറുകൾകൊണ്ട് 4 ലക്ഷത്തിൽ അധികം ആളുകളാണ് ട്രെയിലർ യൂട്യൂബിലൂടെ കണ്ടുകഴിഞ്ഞു.ചിത്രത്തിലെ ഗാനങ്ങളുടെ ഓഡിയോ നേരത്തെ പുറത്തിറങ്ങിയിരുന്നു. ആറു ഗാനങ്ങളുള്ള ചിത്രത്തിലെ മൂന്ന് ഗാനങ്ങളുടെ വരികൾ എഴുതിയിരിക്കുന്നത് ധനുഷാണ്. ബാക്കി ഗാനങ്ങളുടെ വരികൾ ജി റോകേഷ്, വിഗ്നേഷ് ശിവനും എഴുതിയിരിക്കുന്നു. ധനുഷ്, അനിരുദ്ധ് രവിചന്ദ്രർ, അലിഷ തോമസ്, ചിന്ന പൊണ് തുടങ്ങിയവർ ചേർന്നാണ് മറ്റ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. വായ് മൂടി പേശുവോം എന്ന ചിത്രത്തിന് ശേഷം ബാലാജി മോഹൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാരി. ധനുഷിനെയും വിജയ് യേശുദാസിനേയും കൂടാതെ കാജൽ അഗർവാൾ, റോബോ ശങ്കർ, കാളി വെങ്കട്ട് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ബാലാജി മോഹൻ തന്നെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്ന ചിത്രമാണ് മാരി. വണ്ടർബാർ ഫിലിംസ് മാജിക്ക് ഫ്രെംയിസ് എന്നിവയുടെ ബാനറിൽ ആർ ശരത്കുമാർ, രാധിക ശരത്കുമാർ, ലിസ്റ്റിൻ സ്റ്റീഫൻ തുടങ്ങിയവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ജൂലൈ 17ന് തീയേറ്ററിലെത്തും.

Share.

About Author

Comments are closed.