മലയാള ചലചിത്ര താര സംഘടനയായ അമ്മയുടെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. പ്രസിഡന്റായി ഇന്നസെന്റ് തുടരും. ജനറല്‍ സെക്രട്ടറിയായി മമ്മൂട്ടി തെരഞ്ഞെടുക്കപ്പെട്ടു.മോഹന്‍ലാല്‍, ഗണേഷ് കുമാര്‍ (വൈസ് പ്രസിഡന്റുമാര്‍), ഇടവേള ബാബു (സെക്രട്ടറി), ദിലീപ്(ട്രഷറര്‍) എന്നിവരാണ് മറ്റുഭഭാരവാഹികള്.എതിരില്ലാതെയാണ് ഇവര്‍ തിരഞ്ഞെടുക്കപ്പെട്ടത്. ഇന്നസെന്റിന്റെ നേതൃത്വത്തിലുള്ള പാനല്‍ മാത്രമാണ് രംഗത്തുണ്ടായിരുന്നത്. ഞായറാഴ്ച കൊച്ചിയില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തിലാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. ഇന്നസെന്റും ഇടവേള ബാബുവും ആറാം തവണയാണ് പ്രസിഡന്റായും സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെടുന്നത്.