ജഗതി പങ്കെടുത്ത പൊതുപരിപാടിയുടെ വേദിയിലേക്ക് മകള്‍ ശ്രീലക്ഷി ഓടിക്കയറിയത് നാടകീയ രംഗങ്ങള്‍ക്ക് ഇടയാക്കി. അപകടത്തിനുശേഷം ജഗതി ആദ്യമായി പങ്കടുത്ത പരിപാടിയിലാണ് ജഗതിയെകാണാന് മകള്‍ അപ്രതീക്ഷിതമായി എത്തിയത്. ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കാനായി ഈരാറ്റുപേട്ടയില്‍ പി സി ജോര്‍ജിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് ശ്രീലക്ഷ്മി അച്ഛനെ കാണാനെത്തിയത്.ചടങ്ങിനിടെ ശ്രീലക്ഷ്മി സ്റ്റേജിലേക്ക് ഓടിക്കയറുകയായിരുന്നു. സംഭവമെന്തന്നറിയാതെ സംഘാടകര്‍ ആദ്യം പകച്ചു. ജഗതിയെ കെട്ടിപിടിച്ച് മുത്തം നല്കിയ ശ്രീലക്ഷ്മിയെ പിടിച്ചുമാറ്റാന്‍ ശ്രമമുണ്ടായെങ്കിലും പെണ്‍കുട്ടി മാറാന്‍ തയാറായില്ല. ഇതോടെ ജഗതിക്കരികില്‍ ഇരിക്കാന്‍ സംഘാടകര്‍ ഇരിപ്പിടം നലകി.അഞ്ച് മിനിറ്റിനോളം ജഗതിക്കരികില്‍ ഇരുന്ന ശ്രീലക്ഷ്മി അച്ഛന് ചുംബനം നല്കി. മകളെ തിരിച്ചറിഞ്ഞ ജഗതിയും ചുംബനം നല്കി. ജഗതിയുടെ ഇരുകവിളിലും ചുംബിച്ച ശേഷം പെണ്‍കുട്ടി വേദിവിട്ടിറങ്ങിപ്പോയി.വേദിയില്‍ നിന്ന് ഇറങ്ങിയ ശ്രീലക്ഷ്മി കാറില്‍ കയറി പോകുകയും ചെയ്തു. മൂന്നുവര്‍ഷമായി ജഗതിയെ കാണാന്‍ കഴിഞ്ഞിരുന്നില്ലെന്നും ഇപ്പോള്‍ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ശ്രീലഷ്മി പറഞ്ഞു.
ജഗതി പങ്കെടുത്ത പരിപാടിയിലേക്ക് മകള്‍ ഓടിക്കയറി
0
Share.