കനത്ത മഴയില് ജില്ലയില് വെള്ളക്കെട്ട് രൂക്ഷം

0

നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ആരംഭിച്ച “ഓപ്പറേഷന്‍ അനന്ത’ ലക്ഷ്യംകണ്ടില്ല. നഗരത്തില്‍ സ്ഥിരമായി വെള്ളംകയറുന്ന കേന്ദ്രങ്ങളിലെല്ലാം ശനിയാഴ്ചത്തെ മഴയിലും വെള്ളംകയറി. തമ്പാനൂര്‍, എസ്എസ് കോവില്‍ റോഡ്, കിഴക്കേകോട്ട, പഴവങ്ങാടി, കരിമഠം കോളനി, അട്ടക്കുളങ്ങര, വഞ്ചിയൂര്‍ കോടതിപരിസരം എന്നിവിടങ്ങളിലെല്ലാം വെള്ളംകയറി. വിവിധ സ്ഥലങ്ങളില്‍ തണല്‍മരങ്ങള്‍ കടപുഴകിവീണ് ഗതാഗതം തടസ്സപ്പെട്ടു. കരിമഠംകോളനിയില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. തമ്പാനൂര്‍ എസ്എസ് കോവില്‍ റോഡില്‍ വെള്ളംകയറി വാഹനഗതാഗതം തടസ്സപ്പെട്ടു. ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി ആമയിഴഞ്ചാന്‍തോട് ഉള്‍പ്പെടെ വിവിധ തോടുകളിലെ കൈയേറ്റം ഒഴിപ്പിക്കാന്‍ ശ്രമങ്ങള്‍ നടന്നിരുന്നെങ്കിലും പലയിടത്തും ജോലികള്‍ പൂര്‍ത്തീകരിച്ചിരുന്നില്ല. പ്രവൃത്തികള്‍ ഇഴഞ്ഞ് നീങ്ങിയതും ചിലയിടങ്ങളില്‍ പാതിവഴിയില്‍ നിര്‍മാണം നിര്‍ത്തിവച്ചതും തടസ്സമായി. കനത്ത മഴയില്‍ ജില്ലാ കോടതിസമുച്ചയവും ബാര്‍ അസോസിയേഷന്‍ കെട്ടിടവും വെള്ളത്തിലായി. അഭിഭാഷകര്‍ക്കും കോടതിജീവനക്കാര്‍ക്കും കക്ഷികള്‍ക്കും കെട്ടിടത്തില്‍നിന്ന് പുറത്തുപോകാന്‍ കഴിയാത്തവിധം വെള്ളംകയറി. ജില്ലാ ജഡ്ജി വി ഷെര്‍സി ബാര്‍ അസോസിയേഷന്‍ കെട്ടിടവും പരിസരവും സന്ദര്‍ശിച്ചു. കോടതിയുടെ ചുറ്റുപാടുമുള്ള റോഡുകളുടെയും ഓടകളുടെയും പുനര്‍നിര്‍മാണം അശാസ്ത്രീയമായി നടത്തുന്നതിനാലാണ് വെള്ളക്കെട്ട് ഇത്രയും രൂക്ഷമാക്കിയെതന്ന് ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു

Share.

About Author

Comments are closed.