നാല് ദശാബ്ദത്തിലേറെയായി രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലകളില്‍ നിറഞ്ഞ സാന്നിദ്ധ്യമായ എന്‍. പീതാംബരകുറുപ്പ്, കൊല്ലം പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ അനുഭവവേദ്യമാക്കിയ പദ്ധതികള്‍ നിരവധിയാണ്. കൊല്ലം നിവാസികളുടെ ചിരകാല സ്വപ്നമായിരുന്ന കൊല്ലം ബൈപാസിന്റെ സാങ്കേതിക കുരുക്കുകളഴിച്ച് നിര്‍മ്മാണ ഘട്ടത്തിലെത്തിച്ചതിലൂടെ കൊല്ലത്തിന്റെ ഹൃദയം കവരുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ലോക്സഭയിലെ എം.പിമാരില്‍ പ്രവര്‍ത്തന മികവില്‍ മൂന്നാം സ്ഥാനത്ത് എത്താന്‍ സാധിച്ച മികച്ച പാര്‍ലമെന്റേറിയനായ എന്‍. പീതാംബരകുറുപ്പിനെ 2015 ലെ ബി വെല്ലിംഗ്ടണ്‍ പ്രതിഭാപുരസ്കാരത്തിന് തെരഞ്ഞെടുത്തു. ജൂലൈമാസം കൊല്ലത്തു നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും. 10001 രൂപയും പ്രശസ്തി പത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്കാരം.
മുന്‍മന്ത്രി വെല്ലിംഗ്ടണ്ന്റെ പേരില്‍ ഏര്‍പ്പെടുത്തിയ പുരസ്കാരത്തിന് മുന്‍ എംപി എന്‍ പിതാംബരകുറുപ്പ് അര്‍ഹനായി
0
Share.