ബിവറേജിന്‍റെ ഔട്ട് ലെറ്റുകളില്‍ ചാരായതൊഴിലാളികളെ നിയമിക്കുക

0

1996 ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് ആന്‍റണി സര്‍ക്കാര്‍ സന്പൂര്‍ണ്ണ മദ്യനിരോധനത്തിന്‍റെ ആദ്യപടി എന്ന നിലയില്‍ ചാരായ നിരോധനം ഏര്‍പ്പെടുത്തി. തന്നിമിത്തം 12642 അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റേര്‍ഡ് ചാരായ തൊഴിലാളികള്‍ തൊഴില്‍ രഹിതരായി. അവരെ പുനഃരധിവസിപ്പിക്കുമെന്ന പ്രഖ്യാപനവും പാലിക്കപ്പെട്ടില്ല. തൊഴിലും ജീവനോപാധിയും ഇല്ലാതെ നിരവധി തൊഴിലാളികള്‍ പട്ടിണിയും കടവും കാരണം ആത്മഹത്യ ചെയ്തു. കുടുംബങ്ങള്‍ അനാഥമായി. 1996 ലെ തെരഞ്ഞെടുപ്പില്‍ ആന്‍റണി സര്‍ക്കാര്‍ പരാജയപ്പെട്ടു. തുടര്‍ന്ന നായനാരുടെ നേതൃത്വത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. ആ സര്‍ക്കാരും ഈ വിഭാഗം തൊഴിലാളികളെ തൊഴില്‍ നല്‍കാതെ വഞ്ചിക്കുകയാണുണ്ടായത്.

നിരന്തരമായ തൊഴിലാളികളുടെ സമര പോരാട്ടത്തിന്‍റെ ഫലമായി തൊഴില്‍ നഷ്ടപ്പെട്ട ചാരായ തൊഴിലാളികളെ ബിവറേജസ് കോര്‍പ്പറേഷന്‍റെ ഔട്ട് ലെറ്റുകളില്‍ വരുന്ന ഒഴിവുകളില്‍ തൊഴില്‍ രഹിതരായ ചാരായ തൊഴിലാളികളെ 25 ശതമാനം ഒഴിവുകളില്‍ നിയമിക്കാമെന്നും വീണ്ടും 2002 ല്‍ അധികാരത്തില്‍ വന്ന ആന്‍റണി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. അതും ചില തല്‍പര കക്ഷികള്‍ അട്ടിമറിച്ചു അതും പാലിക്കപ്പെട്ടില്ല. തൊഴിലാളികളും കേരള സംസ്ഥാന കള്ള് ചെത്ത് വ്യവസായ വിദേശ മദ്യ തൊഴിലാളി യൂണിയനും നിരന്തരമായ നിയമനടപടികള്‍ നടത്തിയതിന്‍റെ ഫലമായി ബഹു. ഹൈക്കോടതി കേസിന്മേല്‍ ഉണ്ടായ ഉത്തരവ് പ്രകാരം ബിവറേജസ് കോര്‍പ്പറേഷന്‍റെ ഔട്ട് ലെറ്റുകളില്‍ നിലവിലുള്ള ഒഴിവിലും തുടര്‍ന്ന് ഭാവിയില്‍ ഉണ്ടാകുന്ന ഒഴിവുകളിലും 25 ശതമാനം ചാരായ തൊഴിലാളികള്‍ക്ക് കൊടുക്കുന്നതിന് വേണ്ടി ഉത്തരവ് ഉണ്ടായിരിക്കുന്നു.

Share.

About Author

Comments are closed.