അഴിമതി രഹിത കേരളം സൃഷ്ടിക്കുക, കൂടാതെ എല്ലാ വിഭാഗ ജനങ്ങള്‍ക്കും സത്യം, ധര്‍മ്മം, നീതി എന്നീ മഹത് കാര്യങ്ങള്‍ക്കുവേണ്ടി പ്രതിജ്ഞാ ബദ്ധമായിരിക്കുക എന്നതിന് വേണ്ടി ആത്മാര്‍ത്ഥമായി പ്രയത്നിക്കുക പൊതുരംഗത്തെ അഴിമതിക്കും അനീതിക്കും സ്വജനപക്ഷപാതത്തിനും എതിരായി പ്രവര്‍ത്തിക്കുക, സാന്പത്തിക അഴിമതി, പൊതുമുതലിന്റെ നിയമവിരുദ്ധ വിനിയോഗം, ജാതി മതം സമുദായം, രാഷ്ട്രീയം മുതലായവ പരിഗണിച്ചുള്ള വിവേകം സ്വജനപക്ഷപാതം, കൈക്കൂലി വാങ്ങുകയും കൊടുക്കുകയും ചെയ്യല്‍ തുടങ്ങിയ അനീതികളെ പൊതുജമമദ്ധ്യത്തില് തുറന്ന് കാട്ടുക, എല്ലാ മേഖലകളിലും അഴിമതിയെ ഇല്ലാതാക്കി സാമൂഹിക നന്മകള്‍ക്കായി പ്രവര്‍ത്തിക്കുക, നാടിന്റെ നന്മയ്ക്കു വേണ്ടി എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍പ്പെടുത്തി ഐക്യത്തോടെ അഴിമതിക്കെതിരെ സമൂഹത്തില്‍ അവശത അനുഭവിക്കുന്ന ജനങ്ങളുടെ സംരക്ഷണത്തിന് വേണ്ടി പ്രവര്‍ത്തിക്കുക തുടങ്ങിയ ഉദ്ദേശലക്ഷ്യങ്ങള്‍ക്കു വേണ്ടി അഴിമതി രഹിത സംരക്ഷണ സമിതി കര്‍മ്മ നിരതമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുകയാണ്.
അഴിമതി രഹിത സംരക്ഷണ സമിതിയുടെ സംസ്ഥാനതല ഉദ്ഘാടനം 2015 ജൂലൈ 12 ന് തിരുവനന്തപുരം പ്രസ്സ് ക്ലബില്‍ വൈകുന്നേരം 3.30 ന് നടക്കുന്നതാണ്. മനുഷ്യാവകാശ കമ്മീഷനംഗം അഡ്വ. കെ. മോഹന്‍കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.