അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ആഭ്യന്തര കക്ഷികള്‍ക്കും ലഭിക്കുന്ന വോട്ടിംഗ് നില ഇലക്ഷന് തലേദിവസമായ 26-6-2015 ന് കൃത്യമായി പ്രവചനം നടത്തുന്നു.
വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തില്‍ തീരുമാനിക്കുന്ന നിറമുള്ള പെന്‍കൊണ്ട് ഒപ്പിട്ട പേപ്പറില്‍ കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ ഗ്രാമപഞ്ചായത്ത് സ്വദേശിയായ മജീഷ്യന്‍ സുനില്‍ വിസ്മയ ഈ ഉപതെരഞ്ഞെടുപ്പിലെ ആദ്യ നാലു കക്ഷികളുടെയും വോട്ടിംഗ് നില എഴുതിയ പേപ്പര്‍ സംഘാടകരെ ഏല്പിച്ച് ഒരു ബോക്സില്‍ നിക്ഷേപിക്കുന്നു. ഈ ബോക്സ് വ്യത്യസ്ത വലുപ്പത്തിലുള്ള 5 പോക്സുകളിലായി അടച്ച് സീല്‍ ചെയ്ത് പ്രസ്സ് ക്ലബ് സെക്രട്ടറിയെ ഏല്പിക്കുന്നു. താക്കോല്‍ ഭാരവാഹികള്‍ സൂക്ഷിക്കുന്നു. ഒരു താക്കോല്‍ മറ്റൊരാളും.
തെരഞ്ഞെടുപ്പിന്റെ വിധി വന്നതിനുശേഷം ബോക്സ് തുറന്ന് പ്രവചനം ഒത്തുനോക്കുന്പോള് വോട്ടിംഗ് നിലയും സുനിലിന്റെ പ്രവചനവും കൃത്യമായിരിക്കും
ഇതിന് മുന്‍പ് 2014-15 വര്‍ഷത്തെ കേരള സംസ്ഥാന സ്കൂള്‍ കലോത്സവ പ്രവചനവും പയ്യന്നൂര്‍ സബ് ജില്ലാ കലോത്സവ പ്രവചനവും കൃത്യമായി പ്രവചിച്ച മജീഷ്യനാണ് ഇദ്ദേഹം.
എട്ട് വര്‍ഷമായി മാജിക് രംഗത്ത് സജീവമായ സുനില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ചെറുപുഴയില്‍ വച്ച് ഫയര്‍ എസ്കേപ്പ് അവതരിപ്പിച്ചിട്ടുണ്ട്.