സംഗീതിക വാര്‍ഷികാഘോഷവും സംഗീതസപര്യാ പുരസ്കാര സമര്‍പ്പണവും

0

സംഗീതത്തിലൂടെ സാന്ത്വനവും സേവന പ്രവര്‍ത്തനവും എന്ന ലക്ഷ്യത്തോടെ സംഗീതജ്ഞന്‍ മണക്കാട് ഗോപാലകൃഷ്ണന്‍ നേതൃത്വം കൊടുക്കുന്ന കൂട്ടായ്മയായ സംഗീതികയുടെ നാലാമത് വാര്‍ഷികാഘോഷം വിജെടി ഹാളില്‍ 2015 ജൂണ്‍ 28 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് പന്ന്യന്‍ രവീന്ദ്രന്‍റെ അദ്ധ്യക്ഷതയില്‍  സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്യും. തദവസരത്തില്‍ സംഗീതിക ഏര്‍പ്പെടുത്തിയ സംഗീതസപര്യാ പുരസ്കാരം പെരുന്പാവൂര്‍ ജി രവീന്ദ്രനാഥിന് കാവാലം നാരായണപണിക്കര്‍ സമര്‍പ്പിക്കും. ചിന്മയാമിഷന്‍റെ കീഴിലുള്ള ശ്രീശങ്കരബാലാശ്രമത്തിലെ നിര്‍ധനരായ കുട്ടികള്‍ക്കുള്ള പഠനോപകരണം കെപി ശങ്കരദാസ് വിതരണം ചെയ്യും. ആഘോഷപരിപാടികള്‍ക്ക് ആശംസ അര്‍പ്പിച്ച് ഗായകരായ എംജി ശ്രീകുമാര്‍, ജി. വേണുഗോപാല്‍, സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍, അഡ്വ. വി.എസ്. വിനീത്കുമാര്‍, സംഗീതിക രക്ഷാധികാരി പി.എസ്. രാജന്‍നായര്‍ എന്നിവര്‍ പ്രസംഗിക്കും. വൈകുന്നേരം 4.30 മുതല്‍ സംഗീതികയിലെ ഗായകര്‍ അവതരിപ്പിക്കുന്ന ഗാനമേള ഉണ്ടായിരിക്കും.

Share.

About Author

Comments are closed.