റെക്കോര്ഡ് ഭൂരിപക്ഷവുമായി ജയലളിത വിജയിച്ചു:

0

ജയലളിത ആര്‍ കെ നഗറില്‍ വിജയിച്ചത് ഒന്നര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍. പ്രചരണത്തിന് എത്തിയത് ഒറ്റ ദിവസം മാത്രം. തമിഴ്‌നാട് മുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായ ജയലളിത വന്‍ഭൂരിപക്ഷത്തില്‍ ആര്‍കെ നഗര്‍ മണ്ഡലത്തില്‍ നിന്നും വിജയിച്ചു. ആകെയുള്ള 1.60 ലക്ഷം വോട്ടുകളില്‍ ഒന്നര ലക്ഷം വോട്ടുകളും സ്വന്തമാക്കിയാണ് ജയലളിത വിജയം നേടിയത്. ഒരു ലക്ഷത്തി അമ്പത്തിഒന്നായിരം വോട്ടിന്റെ ഭൂരിപക്ഷമാണ് ജയലളിതക്ക്. ജയലളിതയ്ക്ക് എതിരായി മത്സരിച്ച സിപിഐയുടെ സി മഹേന്ദ്രന് നേടാന്‍ സാധിച്ചത് ആകെ 9,690 വോട്ട് മാത്രം എ.ഐ.എ.ഡി.എം.കെ. ശക്തമായ പ്രചാരണമാണ് മണ്ഡലത്തില്‍ നടത്തിയത്. അമ്മയ്ക്ക് ലക്ഷം കടന്നുള്ള ഭൂരിപക്ഷം നല്‍കണമെന്നാണ് സംസ്ഥാനമന്ത്രിമാരെല്ലാം ആര്‍.കെ. നഗറിലെത്തി വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചത്. അതിന് ഫലം കാണുകയും ചെയ്തു. തലൈവിയുടെ ഭൂരിപക്ഷം ലക്ഷം കടന്നിരിക്കുന്നു. ജയലളിതയ്ക്ക് മത്സരിക്കാനായി എ.ഐ.എ.ഡി.എം.കെ. എംഎ!ല്‍എ വെട്രിവേല്‍ രാജിവച്ചതിനെത്തുടര്‍ന്നാണ് ആര്‍. കെ. നഗറില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.സിപിഐയുടെ സി. മഹേന്ദ്രനും സ്വതന്ത്രനായി മത്സരിക്കുന്ന ട്രാഫിക് രാമസ്വാമിയുമാണ് ജയലളിതയ്‌ക്കെതിരെ മത്സരിച്ചത്.

Share.

About Author

Comments are closed.