മമ്മൂട്ടി റസൂല് പൂക്കുട്ടി ചിത്രത്തില് നായകന്

0

ഓസ്കാര്‍ വേദിയില്‍ മലയാളത്തിന്റെ അഭിമാനമായി മാറിയ റസൂല്‍ പൂക്കുട്ടി സംവിധായകനാകുന്നു. റസൂലിന്‍റെ തന്നെ ആരംഭിച്ച നിര്‍മാണകന്പനിയായ ലെ പെന്‍റ പ്രൊഡക്ഷനാണ് ആദ്യസംവിധാനസംരംഭം നിര്‍മിക്കുന്നതും. മലയാളിയാണെങ്കിലും ആദ്യ ചിത്രം ബോളിവുഡിലാണ് റസൂല്‍പൂക്കുട്ടി ഒരുക്കുന്നത്. മൂന്ന് മാസത്തിനുള്ളില്‍ ചിത്രം ആരംഭിക്കുമെന്നും റസൂല്‍പൂക്കുട്ടി പറഞ്ഞു.ആദ്യം നിര്‍മിക്കുന്ന ചിത്രം ബോളിവുഡ് ആണെങ്കിലും പ്രാദേശിക സിനിമകള്‍ക്കും പ്രാധാന്യം കൊടുക്കുമെന്നും മലയാളത്തിന്‍റെ മമ്മൂട്ടി ആയിരിക്കും മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു. സംവിധായകന്‍, നിര്‍മാതാവ്, സൗണ്ട് എഞ്ചിനിയര്‍ എന്നിങ്ങനെ ട്രിപ്പിള്‍ റോള്‍ ആയിരിക്കും ചിത്രത്തില്‍ കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.റിലയന്‍സ് എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ മുന്‍ചീഫ് മഹേഷ് രാമനാഥ്, കുമാര്‍ ഭാസ്കര്‍, കുല്‍ദീപ് സിങ് റാത്തോര്‍, ഗിരീഷ് രാഘവന്‍ എന്നിവരാണ് ലെ പെന്‍റ പ്രൊഡക്ഷന്‍റെ മറ്റു പാര്‍ട്ണേര്‍സ്.

Share.

About Author

Comments are closed.