കനേഡിയൻ താറാവ്

0

ദിലീപിനേയും മംമ്ത മോഹൻദാസിനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാഫി സംവിധാനം ചെയ്യുന്ന ചിത്രത്തിന് കനേഡിയൻ താറാവ് എന്ന് പേരിട്ടു. നമിതാ പ്രമോദാണ് ചിത്രത്തിലെ മറ്റൊരു നായിക. കാനഡയാണ് സിനിമയുടെ പ്രധാനലൊക്കേഷന്‍.ഷാഫിയുടെ മൂത്ത സഹോദരൻ റാഫിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. സിനിമയിൽ റാഫി പ്രധാന വേഷം അഭിനയിക്കുകയും ചെയ്യുന്നുണ്ട്. മുകേഷ്, അജു വർഗീസ്, സുരാജ് വെഞ്ഞാറമൂട്, അശോകൻ, ഷാജു, ലെന, വിനയപ്രസാദ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ. ബോളിവുഡ് നടൻ മകരന്ത് ദേശ്‌പാണ്ഡെയും ഈ സിനിമയിൽ ഒരു വേഷം ചെയ്യുന്നുണ്ട്. രജപുത്ര രഞ്ജിത്ത് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആഗസ്റ്റിൽ കേരളത്തിൽ ആരംഭിക്കും. ഛായാഗ്രാഹകൻ രവി കെ.ചന്ദ്രന്റെ മകൻ സന്താനകൃഷ്ണനാണ് കാമറ കൈകാര്യം ചെയ്യുക. ഗോപീ സുന്ദറാണ് സംഗീത സംവിധാനം നിർവഹിക്കുക.

dileep-namitha.jpg.image.784.410

ദിലീപിനെ നായകനാക്കി ഷാഫി ഇതിന് മുന്‍പ് ഒരുക്കിയ മേരിക്കുണ്ടൊരു കുഞ്ഞാട്, കല്യാണരാമൻ എന്നീ ചിത്രങ്ങൾ സൂപ്പർഹിറ്റായിരുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്ത മൈ ബോസ് എന്ന ചിത്രത്തിലാണ് ഇതിന് മുന്പ് ദിലീപും മംമ്തയും ഒന്നിച്ചത്.

Share.

About Author

Comments are closed.