കാവ്യയുടെ www.laksyah.com.ഓൺലൈൻ ഷോപ്പിങ് സൈറ്റ്

0

മലയാളത്തിന്റെ പ്രിയനായിക കാവ്യാമാധവൻ ഓൺലൈൻ ഷോപ്പിങ് സൈറ്റ് തുടങ്ങുന്നുവെന്നു കേട്ടപ്പോൾ തന്നെ ആരാധകരുടെ ആശംസാപ്രവാഹമായിരുന്നു. ലക്ഷ്യ എന്ന പേരിലുള്ള ഡിസൈനർ വസ്ത്രങ്ങളുടെ വെബ്സൈറ്റ് ഇക്കഴിഞ്ഞ ശനിയാഴ്ച്ച ഇന്നസെന്റും മമ്മൂട്ടിയും ചേർന്നാണ് ഉദ്ഘാടനം ചെയ്തത്. കാവ്യയുടെ ഇ-കൊമേഴ്സ് പ്രവേശനത്തിന് സിനിമാരംഗത്തുള്ളവരുടെയും അകമഴിഞ്ഞ പിന്തുണയുണ്ട്. ഉദ്ഘാടനം ദിവസം സിനിമാരംഗത്തെ സുഹൃത്തുക്കൾക്കൊപ്പമുള്ള കാവ്യയുടെ സെൽഫിയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.കാവ്യയെ നായികയായി സിനിമാരംഗത്തേക്കു കൊണ്ടുവന്ന സംവിധായകൻ ലാൽ ജോസിനൊപ്പം മലയാളത്തിലെ പ്രിയ നടിമാരായ ലെന, ആൻ അഗസ്റ്റിൻ, അനുശ്രീ, പാർവതി നമ്പ്യാർ, ദീപ്തി സതി, ഗായിക റിമി ടോമി, രഞ്ജിനി ഹരിദാസ് തുടങ്ങിയവരാണ് ലക്ഷ്യയുടെ സെൽഫിയിലുള്ളത്. ചടങ്ങിന്റെ ഭാഗമായി നടന്ന ഫാഷൻ ഷോയിൽ പങ്കെടുക്കാനെത്തിയ ഇൗ സുന്ദരിമാരെ വേദിയിൽ അവതരിപ്പിച്ചതും ലാൽ ജോസ് തന്നെയാണ്. കാവ്യയുടെ പുത്തൻ സംരംഭത്തിന് നടൻ മോഹൻലാലും ബോളിവുഡ് സുന്ദരി വിദ്യാ ബാലനും തമിഴ് സൂപ്പർ സ്റ്റാർ സൂര്യയും ഓൺലൈൻ വഴി ആശംസകൾ നേർന്നിരുന്നു.

Share.

About Author

Comments are closed.