രചന ബാനര്ജിയുടെ ഫ്ളാറ്റ് കൊള്ളയടിക്കപ്പെട്ടു

0

പ്രശസ്ത നടി രചന ബാനര്‍ജിയുടെ ഫ്‌ളാറ്റ് കൊള്ളയടിക്കപ്പെട്ടു. കോല്‍ക്കത്തയിലെ പാണ്ഡിത്യ റോഡില്‍ ട്രയാംഗുലര്‍ പാര്‍ക്കിനു സമീപമുളള ഫ്‌ളാറ്റിലാണു കവര്‍ച്ച നടന്നത്. പത്തുലക്ഷം രൂപയുടെ കവര്‍ച്ചയാണു നടന്നത്. രണ്ടു ലക്ഷം രൂപയും എട്ടു ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണവുമാണു കവര്‍ച്ച ചെയ്യപ്പെട്ടത്.നടിയുടെ സഹായിയായി ജോലിനോക്കിയിരുന്നവരില്‍ ഒരാളെ സംഭവദിവസം മുതല്‍ കാണാതായിട്ടുണ്ട്. അന്വേഷണം ഇപ്പോള്‍ ഇയാളെ കേന്ദ്രീകരിച്ചാണു നടക്കുന്നത്. നടി താമസിക്കുന്ന കെട്ടിടം 45 സിസിടിവി കാമറകളുടെ നിരീക്ഷണത്തിലായിരിക്കെയാണ് ഇത്ര വലിയ കവര്‍ച്ച നടന്നത്. കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാകും കൂടുതല്‍ അന്വേഷണ നടപടികളിലേക്കു കടക്കുകയെന്നു പോലീസ് വ്യക്തമാക്കി.

Share.

About Author

Comments are closed.