ഇന്ത്യയില്‍ നിസ്സാന്‍ വില്‍ക്കുന്ന മൈക്ര ഹാച്ച്ബാക്ക്, സണ്ണി സെഡാന് എന്നീ മോഡലുകള്‍ തിരിച്ചുവിളിച്ചു. ഏതാണ്ട് 12000 മോഡലുകളാണ് തിരിച്ചുവിളിക്കുന്നത്. എന്‍ജിനുമായി ബന്ധപ്പെട്ട തകരാറും എയര്‍ബാഗുമായി ബന്ധപ്പെട്ട തകരാറുമാണ് കാരണമായി റിപ്പോര്‍ട്ടുകളില്‍ കാണുന്നത്. ഇന്ത്യയില്‍ മാത്രമല്ല ഈ പ്രശ്നമുള്ളത്. ഇന്ത്യയില്‍ നിന്നും ഈ വാഹനങ്ങള്‍ നിരവധി വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നുണ്ട്.2013 ജൂണ്‍ മുതല്‍ 2013 മാര്‍ച്ച് വരെ നിര്‍മിച്ച വാഹനങ്ങളിലാണ് തകരാറുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്. ലോകത്തെമ്പാടുമായി 2,70,000 മൈക്ര, സണ്ണി മോഡലുകള്‍ തിരിച്ചുവിളിക്കേണ്ടതായി വരും കമ്പനിക്ക് എന്നറിയുന്നു. ഇന്ത്യയിലെ എല്ലാ അംഗീകൃത ഡീലര്‍ഷിപ്പുകളിലും ഈ പ്രശ്നങ്ങള്‍ പരിഹരിച്ചു നല്‍കുമെന്നറിയുന്നു. വാഹന ഉടമകള്‍ക്ക് ഇതില്‍ ചെലവൊന്നും ഉണ്ടാകില്ല.
മൈക്ര ഹാച്ച്ബാക്ക്, സണ്ണി സെഡാന് എന്നീ മോഡലുകള്‍ തിരിച്ചുവിളിച്ചു.
0
Share.