ബിഎംഡബ്ല്യു വണ് സീരീസ് ലോഞ്ച് ചെയ്തു

0

03-1378204267-bmw-1-series-launch-photos-04 03-1378204338-bmw-1-series-launch-photos-10

ബിഎംഡബ്ല്യു വണ്‍ സീരീസ് ആഡംബര ഹാച്ച്ബാക്ക് ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. ബീമറിന്റെ ഇന്ത്യന്‍ ബ്രാന്‍ഡ് അംബാസ്സഡറായ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ സാന്നിധ്യം ചടങ്ങിലുണ്ടായിരുന്നു. മുംബൈയിലാണ് ലോഞ്ച് ചടങ്ങ് നടന്നത്. ബീമര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്ന ഏറ്റവും വിലക്കുറവുള്ള വാഹനമെന്ന നിലയില്‍ രാജ്യത്തെ ഓട്ടോമൊബൈല്‍ ഉലഹമൊട്ടുക്ക് വണ്‍ സീരീസ് ലോഞ്ച് വീക്ഷിച്ചുവരികയാണ്. നേരത്തെ എക്‌സ് വണ്‍ കോംപാക്ട് എസ്‌യുവിയാണ് ഈ സ്ഥാനത്തു നിന്നിരുന്നത്. ബിഎംഡബ്ല്യു വണ്‍ സീരീസ് ഹാച്ച്ബാക്കിന്റെ മുംബൈ എക്‌സ്‌ഷോറൂം വില 20.9 ലക്ഷമാണ്.1.എന്‍ജിന്‍ 1.6 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 136 കുതിരശക്തി പകരുന്നു. 220 എന്‍എം വീര്യമാണ് ചക്രങ്ങളിലേക്ക് എന്‍ജിനെത്തിക്കുക. എആര്‍എഐ സര്‍ട്ടിഫൈ ചെയ്യുന്നത് പ്രകാരം 16.28 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നുണ്ട് വാഹനം.എന്‍ജിന്‍ 2 ലിറ്ററിന്റെ ഡീസല്‍ എന്‍ജിന്‍ പകരുന്നത് 143 കുതിരശക്തിയാണ്. 320 എന്‍എം ചക്രവീര്യവും ഈ എന്‍ജിന്‍ എത്തിക്കുന്നു. ലിറ്ററിന് 20.58 കിലോമീറ്റര്‍ മൈലേജ്. രണ്ട് എന്‍ജിന്‍ വേരിയന്റുകള്‍ക്കുമൊപ്പം സെഡ്ടി 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ചിരിക്കുന്നു.വേരിയന്റുകള്‍ 116ഐ പെട്രോള്‍ ഇതാണ് വണ്‍ സീരീസിന്റെ ബേസ് വേരിയന്റ്. ഫോഗ് ലാമ്പുകള്‍, ഓട്ടോമാറ്റിക് ഹെഡ്ലൈറ്റുകള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍,

04-1378272809-bmw-sachin-02

16 ഇഞ്ച് അലോയ്കള്‍, എബിഎസ്, ആറ് എയര്‍ബാഗുകള്‍, സ്റ്റാര്‍ട്-സ്റ്റോപ് സന്നാഹം, ഇക്കോ മോഡ് ഡ്രൈവിംഗ് എന്നീ സവിശേഷതകള്‍ ഈ അടിസ്ഥാന പതിപ്പിനോട് ചേർത്തിരിക്കുന്നു. ബ്രേക് എനർജി റീജനറേഷന്‍ സംവിധാനം ഈ പതിപ്പിലുണ്ട്.വേരിയന്റുകള്‍ 118ഡി സ്പോര്‍ട് ലൈന്‍ ഡ്യുവല്‍സോണ്‍ കാലാവസ്ഥാ നിയന്ത്രണം, ഇലക്ട്രിക് സീറ്റ് അഡ്ജസ്റ്റര്‍, സീറ്റ് മെമറി സംവിധാനം, ബിഎംഡബ്ല്യു ഐഡ്രൈവ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം തുടങ്ങിയ സന്നാഹങ്ങള്‍ ഈ പതിപ്പില്‍ കാണാംവേരിയന്റുകള്‍ 118 സ്പോര്‍ട് പ്ലസ് ഏറ്റവും ഉര്‍ന്ന വേരിയന്‍റാണിത്. കീലെസ് ഇഗ്നീഷ്യന്‍, റിയര്‍ എസി വെന്റുകള്‍, 17 ഇഞ്ച് അലോയ് വീലുകള്‍, പനോരമിക സണ്‍റൂഫ് എന്നിവ ഈ പതിപ്പിന്റെ സവിശേഷതകളാണ്.

Share.

About Author

Comments are closed.