ലൈറ്റ് മെട്രോ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോകുവാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചു. തിരുവനന്തപുരത്തു നിന്നും കഴക്കൂട്ടം, കേശവദാസപുരം റോഡിന്റെ 8 കി.മീറ്റര്‍ വീതി കൂട്ടുവാന്‍ 500 കോടിരൂപ അനുവദിച്ചു. കൂടാതെ കോഴിക്കോട് മാനാഞ്ചിറ, മിന്ഞ്ചന്ത റോഡിന്റെ വീതി കൂട്ടുവാന്‍ 350 കോടി രൂപയും വിനിയോഗിക്കുമെന്നും, ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 850 കോടി രൂപയുടെ ഭരണാനുമതി നല്കി. പൊതുമരാമത്ത് പണിക്കു പുറമേ ഭൂമിയേറ്റെടുക്കുവാനുള്ള ചിലവുകള്‍ക്കാണ് 850 കോടി രൂപ വിനിയോഗിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇ.വി. ശ്രീധരനില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും വ്യത്യസ്ഥ അഭിപ്രായങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ ചേര്‍ന്ന യോഗത്തില്‍ ജനപ്രതിനിധികള്‍ ചില അഭിപ്രായങ്ങള്‍ പറഞ്ഞു. അത് അദ്ദേഹത്തെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ദുഃഖമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
റിപ്പോര്‍ട്ട് – വീണ ശശി
ഫോട്ടോ – ഇന്ദുശ്രീകുമാര്‍