അരുവിക്കരയില്‍ നിന്നും ശബരീനാഥ് ഉമ്മന്‍ചാണ്ടിക്ക് ഒരു പൊന്‍തൂവല്‍കൂടി നല്‍കി.

0

തിരുവനന്തപുരം – പിതാവിനെ കടത്തിവെട്ടി ശബരിനാഥ് ഉമ്മന്‍ചാണ്ടിക്ക് ഒരു പൊന്‍തൂവല്‍ നല്‍കിയിരിക്കുകയാണ്.  ഇത് എല്‍.ഡി.എഫിനെയും ബിജെപിയേയും അങ്കലാപ്പിക്കുകയും ചെയ്തു.

അരുവിക്കരയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍ഭൂരിപക്ഷത്തില്‍ ജയിച്ചതോടെ തങ്ങള്‍ക്ക് എതിരാളികള്‍ ഇല്ലെന്ന് തെളിയിക്കുകയും ചെയ്തത് ഒരു മഹാത്ഭുതം തന്നെയാണ്. സോളാര്‍ കേസും, ബാര്‍ കോഴകേസും, ഇതോടെ ജനങ്ങള്‍ പുച്ഛിച്ച് തള്ളിയതിന്‍റെ പ്രതികരണമായിരുന്നു അരുവിക്കരയില്‍ പ്രതിഫലിച്ചത്. അരുവിക്കര മണ്ഡലത്തില്‍ ശബരിനാഥ് അച്ഛനേക്കാള്‍ വന്‍ഭൂരിപക്ഷമാണ് നേടിയത്. കന്നിയങ്കക്രാരന് അരുവിക്കരക്കാര്‍ നല്‍കിയ സ്വീകരണം മറ്റൊരു യുവാവിനും ലഭിക്കാത്ത ഒന്നാണ്. തുടക്കക്കാരനാണെങ്കിലും ഒരു സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ ശൈലിയിലായിരുന്നു ശബരീനാഥിന്‍റെ പ്രകടനം. തന്‍റെ പ്രകടനത്തില്‍ എതിരാളികള്‍പോലും പിടിച്ച് നില്‍ക്കുവാന്‍ പറ്റാതെ പതറുകയായിരുന്നു. ഇത് സര്‍ക്കാരിന്‍റെ ഭരണത്തിന്‍റെ വിലയിരുത്തലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷവും ഒരുപോലെ പ്രസ്താവിിച്ചിരുന്നു. ഭരണനേട്ടത്തിന്‍റെ അംഗീകാരമായിരുന്ന അരുവിക്കരയിലെ ജനസമ്മതിയെന്ന് തെളിയിച്ചു. എന്നാല്‍ ജനങ്ങള്‍ ചാണ്ടിയുടെ കൂടെയാണെന്നതിന് ഇതില്‍ കൂടുതല്‍ തെളിവുകള്‍ വേണമോ എന്ന ചോദ്യത്തിന് ഉത്തരം അപ്രസക്തമാണ്.

അടുത്തു വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും അരുവിക്കര തന്നെ ആവര്‍ത്തിക്കുമെന്നതിന് ഒരു സംശയം വേണ്ട.  ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ഇനിയും അംഗങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കും. മാത്രവുമല്ല അടുത്തു വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളും വളരെ ഭൂരിപക്ഷത്തില്‍ കലാശിക്കുമെന്നതിന്‍റെ സൂചനയാണ് അരുവിക്കര പഠിപ്പിച്ചത്.

ചരിത്രത്തിലാദ്യമായി ഒരു സ്ഥാ നാര്‍ത്ഥി ജയിച്ചു കഴിഞ്ഞാല്‍ അടുതിത ദിവസം സത്യപ്രതിജ്ഞ ചെയ്യുന്നതും വലിയ ഭാഗ്യമാണ്. യുവാരക്കളില്‍ വച്ച് പ്രായം കുറഞ്ഞ
ശബരിനാഥ് ജയിച്ചതിന്‍റെ അടുത്തദിനം നിയമസഭയെ അഭിസംബോധന ചെയ്യുന്നതിന്‍റെ പിന്നില്‍ ഉമ്മന്‍ചാണ്ടിയുടെ ബുദ്ധിവൈഭവമാണ്. കോണ്‍ഗ്രസ്സിന്‍റെ ചുക്കാന്‍പിടിച്ച ഉമ്മന്‍ചാണ്ടിയുടെ മറ്റൊരു പരീക്ഷണമായിരുന്നു അരുവിക്കര. നേരത്തെ സിപിഎമ്മിന്‍റെ നേതൃത്വത്തില്‍ സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് രാപ്പകല്‍ ഉപരോധം ഏര്‍പ്പെടുത്തി മൂന്നുദിവസം പിന്നിട്ടപ്പോള്‍ ഒരു ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതോടെ സമരം അവസാനിപ്പിക്കുകയായിരുന്നു. അല്ലായിരുന്നുവെങ്കില്‍ വെടിവെയ്പിന്‍റെ മുനന്പില്‍വരെ എത്തിയ രാപ്പകല്‍ സമരമായിരുന്നു. ആ പ്രക്ഷോഭണത്തേയും ഉമ്മന്‍ചാണ്ടിയുടെ കരവിരുതിലാണ്പാളിപ്പോയത്. അതുപോലെയൊരു പരീക്ഷണമായിരുന്നു അരുവിക്കരയിലെ തെരഞ്ഞെടുപ്പും നടന്നത്. ഇതുപോലെ പരീക്ഷണങ്ങള്‍ക്കും വേദിയൊരുങ്ങുകയാണ്. പ്രതിപക്ഷത്തിന്‍റെ ഏറ്റവും വലിയ പേടിസ്വപ്നമായി മാറിയിരിക്കുകയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

കേരളത്തിലെ പ്രതിപക്ഷത്തിന്‍റെ ശക്തി ദിനംപ്രതി ചോര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രവചിച്ചുകൊണ്ടിരിക്കുകയാണ്. അരുവിക്കര തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പ്രതിപക്ഷത്തിന്‍റെ ശക്തി ക്ഷയിക്കുകയും ബാര്‍ കോഴ കേസില്‍ മാണി നിരപരാധിയെന്ന് തെളിയിക്കപ്പെടുകയും ചെയ്തിരിക്കുകയാണ്. അഴിമതിയും, ബാര്‍കോഴയും ജനങ്ങള്‍ അംഗീകരിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഇനിയൊരങ്കത്തിനും ‌ഞങ്ങള്‍ തയ്യാറാണെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന പ്രവര്‍ത്തകര്‍ അംഗീകരിക്കുകയും ചെയ്തു. മാത്രമല്ല ഉമ്മന്‍ചാണ്ടിക്ക് ജനങ്ങളുടെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും പിന്‍തുണ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നിയമസഭയില്‍ പ്രതിപക്ഷത്തിന് ആരോപണം ഉന്നയിക്കാനോ മറ്റു സമരപ്രഖ്യാപനങ്ങള്‍ നടത്തുന്നതിനുള്ള അവസരങ്ങള്‍ നഷ്ടപ്പെട്ടിരിക്കുകയാണ്.

ഇനിയെങ്കിലും നിയമസഭയില്‍ പ്രതിപക്ഷത്തിന്‍റെ അക്രമങ്ങള്‍ അവസാനിപ്പിക്കുകയും നിയമസഭ നടപടികള്‍ സുഗമമായി നടത്തുന്നതിവനുള്ള അവസരങ്ങള്‍ അനുവദിക്കേണ്ടതുമാണ്. അരുവിക്കരയിലെ വിജയം ഭരണ പക്ഷത്തെ അംഗീകരിച്ചുകൊണ്ടുള്ള ഒരു ശക്തി പരീക്ഷണമായിരുന്നു. ഈ സാഹചര്യത്തില്‍ വിഴിഞ്ഞം പദ്ധതിയെ പ്രോത്സാഹിപ്പിക്കുകയാണ് പ്രതിപക്ഷം ചെയ്യേണ്ടത്. അതുപോലെ കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങളെ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞു മുടക്കാതെ സര്‍ക്കാരിനെ പിന്‍തുണക്കുകയാണ് വേണ്ടത്. അരുവിക്കരയിലെ വിജയം പ്രതിപക്ഷത്തിനും ബിജെപിക്കും ഒരു താക്കീതായിട്ടാണ് കോണ്‍ഗ്രസ് കാണുന്നത്. ഇനിയും കോണ്‍ഗ്രസ്സിന് സുനിശ്ചിത വിജയങ്ങള്‍ ഉണ്ടാകുമെന്ന വിശ്വാസത്തോടെ ശബരിനാഥിനെ നിയമസഭയില്‍ അരുവിക്കരക്കാര്‍ ആനയിക്കട്ടെ.

Share.

About Author

Comments are closed.