കേരള രാഷ്ട്രീയ ഭാവിയെ ഉറ്റുനോക്കിയ അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ആരായിരിക്കും ഒന്നു നാലുവരെ സ്ഥാനങ്ങളിലെത്തുന്നവര്‍ എന്ന് പ്രവചനം എഴുതിവച്ചത് വോട്ടെടുപ്പിന് തലേന്നാല്‍ ജൂണ്‍ 26 ന്. തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ പ്രത്യേകമൊരുക്കിയ ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകരുടെയും പ്രസ് ക്ലബ്ബ് ഭാരവാഹികളുടെയും സാന്നിധ്യത്തില്‍ വ്യത്യസ്ത നിറത്തിലുള്ള നാലു പെന്‍കൊണ്ട് നാലു കക്ഷികളുടെ പേരും ലഭിക്കുന്ന വോട്ടും എഴുതിയ പേപ്പറില്‍ മാധ്യ പ്രവര്‍ത്തകനായ ശ്രീ. എന്‍.കെ. ഗിരീഷ് ഒപ്പിട്ട് ചെറിയ പെട്ടിയിലടച്ചു. തുടര്‍ന്ന് 4 വ്യത്യസ്ത പെട്ടികളിലേക്ക് വച്ച് പൂട്ടി സീല്‍ ചെയ്ത് പ്രസ് ക്ലബ് പ്രതിനിധിയായ ശ്രീ മുഹമ്മദ് ബഷീറിനെ ഏല്പിച്ചു. ഇനി പ്രവചനം ശരിയോ തെറ്റോ എന്നു നോക്കാം.
കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ സ്വദേശിയായ സുനില്‍ വിസ്മയ ഇതിനു മുന്‍പ് രണ്ട് പ്രവചനങ്ങള്‍ നടത്തി വിസ്മയം സൃഷ്ടിച്ചയാളാണ്. സംസ്ഥാന സ്കൂള്‍ കലോത്സവവും പയ്യന്നൂര്‍ ഉപജില്ലാ കലോത്സവവും പ്രവചനത്തിലൂടെ മജീഷ്യന്‍ അസോസിയേഷനില്‍ നിന്ന് ഇന്ത്യയിലെ ആദ്യ തത്സമയ പ്രവചന മാന്ത്രികന് എന്ന ദേശീയ ബഹുമതി നേടിയിട്ടുണ്ട്.