സിനിമയുടെ നിര്മ്മാതാവ് അന്വര് സിനിമാ സംഘടനകളില് നിന്നു രാജിവെച്ചു

0

പ്രേമത്തിന്റെ വ്യാജപതിപ്പുകള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടും ആന്റി പൈറസി സെല്ലും സിനിമാ സംഘടനകളും നടപടിയൊന്നും സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് അന്‍വര്‍ റഷീദ് സംഘടനകളില്‍ നിന്ന് രാജിവയ്ക്കുന്നത്. എല്ലാത്തിനെക്കുറിച്ചും വ്യക്തമായ പരാതി നല്‍കിയിട്ടും ഒരു അന്വേഷണം നടത്താനോ ആരും തയ്യാറാകാത്തതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്.സംഘടനകള്‍ സിനിമക്കായി ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രേമത്തിന്റെ വ്യാജപതിപ്പ് ഓണ്‍ലൈനിലൂടെയും വിപണികളിലും വ്യാപകമായി പ്രചരിക്കുകയാണ്. സിനിമാ വ്യവസായത്തെ തകര്‍ക്കുന്ന തരത്തിലുള്ള പൈറസി ഭീഷണി ശ്രദ്ധയില്‍ പെടുത്തിയിട്ടും സിനിമാ സംഘടനകള്‍ മൗനം പാലിക്കുകയാണെന്നാണ് അന്‍വര്‍ റഷീദ് പറയുന്നത്.പ്രേമം എന്ന ചിത്രത്തിന് വേണ്ടി മാത്രം സംസാരിക്കുകയല്ല സിനിമ നിര്‍മ്മാണത്തെ തന്നെ അടിതെറ്റിക്കുന്ന കാര്യമാണിതെന്നുമാണ് അന്‍വര്‍ പറയുന്നത്. സിനിമ തിയറ്ററില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ തന്നെ സിഡി കടകളിലും ഓണ്‍ലൈനിലും വ്യാജപതിപ്പെത്തിയാല്‍ ഇന്‍ഡസ്ട്രി തന്നെ അപകടത്തിലാണ്. വിജയ് ചിത്രം പുലിയുടെ ടീസര്‍ അനധികൃതമായി പകര്‍ത്തി യൂട്യൂബില്‍ അപ് ലോഡ് ചെയ്തയാളെ പിടികൂടിയത് മണിക്കൂറുകള്‍ക്കുള്ളിലാണ്. എന്നാല്‍, പ്രേമം വ്യാജപകര്‍പ്പിന്റെ കാര്യത്തില്‍ ഒരു നിയമനടപടിയും എടുത്തില്ലെന്നും അന്‍വര്‍ പരാതിപ്പെട്ടു.സംവിധായകന്‍ എന്ന നിലയില്‍ ഫെഫ്കയിലും നിര്‍മ്മാതാവ് എന്ന നിലയില്‍ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലും ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനിലും അംഗമാണ് താന്‍. ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെയും ഫെഫ്കയെയും പൈറസി കാര്യത്തില്‍ രണ്ടാഴ്ച മുമ്പ് സമീപിച്ചതാണ്. ഇക്കാര്യത്തില്‍ നിലപാട് എടുക്കാനോ എന്തെങ്കിലും ചെയ്യാനോ അവര്‍ തുനിയുന്നില്ല. ഈ സംഘടനകളിലൊന്നും ഇനി പ്രവര്‍ത്തിക്കില്ല. പൈറസി പോലുള്ള അതീവഗുരുതരമായ വിഷയങ്ങളില്‍ പോലും മൗനം പാലിക്കുകയാണ് സംഘടനകള്‍. കള്ളന്‍ പതിപ്പുകള്‍ വ്യാപകമായതോടെ സിനിമ കാണാന്‍ വരുന്ന പ്രേക്ഷകരുടെ എണ്ണത്തിലും വന്‍ ഇടിവ് ഉണ്ടായിട്ടുണ്ട്.

Share.

About Author

Comments are closed.