വൈറ്റ് ഹൗസില്‍ സന്ദര്‍ശകര്‍ക്ക് കാമറ ഉപയോഗിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി. നാല്പത് വര്‍ഷമായി തുടരുന്ന വിലക്കാണ് ബുധനാഴ്ച നീക്കിയത്. സന്ദര്‍ശകരുടെ ഫോട്ടോഗ്രഫി പ്രോത്സാഹിപ്പിക്കുന്നതായി വൈറ്റ് ഹൗസ് ഇന്നലെ വ്യക്തമാക്കി. ‘നോ ഫോട്ടോസ്’ മുന്നറിയിപ്പ് ബോര്‍ഡുകള്‍ എടുത്തുനീക്കി. പ്രഥമ വനിത മിഷെല ഒബാമയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, ഫഌഷുകള്‍ ഉപയോഗിക്കുന്നതിനും വീഡിയോ ചിത്രീകരണത്തിലുമുള്ള വിലക്ക് തുടരുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു.
ഇനി വൈറ്റ് ഹൗസില്‍ വച്ച് നിങ്ങള്‍ക്ക് സെല്‍ഫി എടുക്കാം
0
Share.