ബസുമതി റൈസ് – 2 ഗ്ലാസ്
നെയ്യ് – 200 ഗ്രാം
അണ്ടിപ്പരിപ്പ് – 100 ഗ്രാം
ഉണക്ക മുന്തിരി – 50 ഗ്രാം
ഏലക്ക – 5 എണ്ണം
ഗ്രാന്പു – 5 എണ്ണം
കറുകപ്പട്ട – ഇതിന് ആവശ്യമായത്
കുരുമുളക് – 20
പച്ചക്കറികള്‍
ക്യാരറ്റ് – 100 ഗ്രാം
ബീന്‍സ് – 100 ഗ്രാം
സോയാബീന്‍സ് – 100 ഗ്രാം
കാപ്സീക്കം – 2 എണ്ണം
മഷ്റൂം – 250 ഗ്രാം
ബ്രഡ് – 10 എണ്ണം
തയ്യാറാക്കുന്ന വിധം
രണ്ട് ഗ്ലാസ് അരി വേകുന്ന ഒരു പാത്രം അടുപ്പത്തു വയ്ക്കുക. ചൂടായതിനു ശേഷം നെയ്യ് (100 ഗ്രാം) ഒഴിക്കുക. ഗ്രാന്പു, ഏലയ്ക്ക, കറുകപ്പട്ട എന്നിവ ചെറുതായി പൊട്ടിച്ച് ഇടുക. അതിനു ശേഷം 20 കുരുമുളകും ഇട്ടുകൊടുക്കുക. ഏകദേശം നന്നായി മൂത്തതിന് ശേഷം നേരത്തെ തന്നെ കഴുകി വെള്ളമൂറാന്‍ വച്ച അരിയെടുത്ത് നെയ്യിലേക്ക് ഇട്ട് നന്നായി ഇളക്കുക. ചെറുതായി ചൂടായ അരിയിലേക്ക് 4 ഗ്ലാസ് വെള്ളം ഒഴിച്ചു നന്നായിട്ടിളക്കി അടച്ചുവച്ചു ചെറുതീയില്‍ 15 മിനിട്ട് വേവാന്‍ വയ്ക്കുക. അപ്പോഴേക്കും വെള്ളമെല്ലാം വറ്റി അരി ആവശ്യത്തിന് വെന്തിരിക്കും.
അടുത്തതായി കാരറ്റും ബീന്‍സും ഇഷ്ടമുള്ള വലുപ്പത്തില്‍ അരിഞ്ഞ് പ്രത്യേകം നെയ്യില്‍ വരട്ടുക. സോയാബീന്‍സ് ചെറുചൂടുവെള്ളത്തില്‍ ഇട്ട് കഴുകിയെടുക്കുക. മഷ്റൂം നന്നായി കഴുകി അടര്‍ത്തി യെടുത്ത് അതും വരട്ടി, എന്നിട്ട് ബ്രഡും അണ്ടിപരിപ്പും, മുന്തിരിയും നെയ്യില്‍ മൂപ്പിച്ച് വേറൊരു പാത്രത്തില്‍ സെറ്റു ചെയ്ത് മല്ലിയിലയും പൊതിനയിലയും വച്ച് അലങ്കരിക്കുക.
പാചകം – വീണാ ശശിധരന്