കമ്പനികളുടെ എല്ലാതരം വിസ അപേക്ഷകളും ഓണ്‍ലൈന്‍ വഴിയാക്കാന്‍ ദുബായ് താമസ കുടിയേറ്റ വകുപ്പ് തീരുമാനിച്ചു. സെപ്റ്റംബര്‍ മുതല്‍ ഓണ്‍ലൈന്‍ വഴി മാത്രമേ അപേക്ഷകള്‍ സ്വീകരിക്കൂ എന്ന് അധികൃതര്‍ വ്യക്തമാക്കി. റെസിഡന്റ് വിസ, വര്‍ക്ക് പെര്‍മിറ്റ്, വിസിറ്റ് വിസ, വിസ പുതുക്കല്‍ തുടങ്ങിയ കമ്പനികളുടെ എല്ലാതരം വിസ അപേക്ഷകളും ഓണ്‍ലൈന്‍ വഴി മാത്രമാക്കാനാണ് തീരുമാനം. സെപ്റ്റംബര്‍ ഒന്ന് മുതല്‍ കമ്പനികള്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന് അഥവാ ഇ-രജിസ്ട്രേഷന് നിര്‍ബന്ധമാണെന്ന് ദുബായ് താമസകുടിയേറ്റ വകുപ്പ് ഡയറക്ടര്‍ ജനറല്‍, മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി വ്യക്തമാക്കി. ഓഗസ്റ്റ് 31 വരെ കമ്പനികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ സമയമുണ്ട്. ഇതിനായി താമസകുടിയേറ്റ വകുപ്പ് ഓഫീസില്‍ നേരിട്ട് എത്തണം. ഓഫീസുകളില്‍ സെപ്റ്റംബര്‍ മുതല്‍ നേരിട്ട് വിസ അപേക്ഷകള്‍ സ്വീകരിക്കില്ല. വിസ നടപടിക്രമങ്ങള്‍ വേഗത്തിലാക്കി സമയം ലാഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് പൂര്‍ണ്ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറുന്നത്. തൊഴിലാളികളുടെ എണ്ണം പരിഗണിക്കാതെ ദുബായിലെ എല്ലാ കമ്പനികള്‍ക്കും പുതിയ നിയമം ബാധകമായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. 800 5111 എന്ന നമ്പറില്‍ വിളിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാം.
ദുബായിലേക്കുള്ള വിസ അപേക്ഷ ഓണ്‍ലൈന്‍ വഴി
0
Share.