നൈജീരിയയില് തീവ്രവാദി ആക്രമണം: തീവ്രവാദികള് വെടിവെച്ചുകൊന്നു

0

നൈജീരിയയിലെ വടക്കുകിഴക്കന്‍ പട്ടണമായ കുകുവയില്‍ 80 ഓളം പേരെ ബോകോ ഹറാം തീവ്രവാദികള്‍ വെടിവെച്ചുകൊന്നു. ഏഴ് കാറുകളിലും ഒന്‍പത് മോട്ടോര്‍ സൈക്കിളുകളിലുമായി എത്തിയ തീവ്രവാദികള്‍ പള്ളികളില്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവര്‍ക്കു നേരെവെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. മരിച്ചവരിലധികവും പുരുഷന്‍മാരാണ്. മരണസംഖ്യ ഇനിയും ഉയരാന്‍ ഇടയുണ്ട്.ബുധനാഴ്ച നോമ്പുതുറക്കുന്ന സമയത്താണ് സംഭവം നടന്നത്. തീവ്രവാദികള്‍ ചില വീടുകള്‍ക്കുനേരെയും ആക്രമണം നടത്തിയെന്നും ഭക്ഷണം തയ്യാറാക്കി കൊണ്ടിരുന്ന സ്ത്രീകളെയും കുട്ടികളെയും കൊലപ്പെടുത്തിയെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു.

Share.

About Author

Comments are closed.