ശ്രീലങ്കയിൽ നിന്നെത്തി താരമായി മാറിയ നടിയാണ് ജാക്വിലിൻ ഫെർണാണ്ടസ്. അലാഡിനിലൂടെ അരങ്ങേറ്റം കുറിച്ച ജാക്വിലിൻ ഹൗസ്ഫുൾ, രാമയ്യ വസ്താവയ്യ തുടങ്ങിയ ചിത്രങ്ങളിലെ കിടിലൻ ബെല്ലി ഡാൻസിലൂടെ ബോളിവുഡിനെ കൈയ്യിലെടുത്ത താരമാണ്. ജാക്വിലിന്റെ പുതിയ ഐറ്റം ഡാൻസ് ഇഷ്ക് കരേംഗേ എത്തിയിരിക്കുകയാണ്. ബാംഗിസ്ഥാൻ എന്ന ചിത്രത്തിന് വേണ്ടിയാണ് ജാക്വിലിന്റെ ഡാൻസ്. റാം സമ്പത്താണ് ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്. സോന മൊഹപത്ര, അഭിഷേക് നെയിൽവാൾ, ഷദാബ് ഫറീദി തുടങ്ങിയവർ ചേർന്ന് പാടിയിരിക്കുന്ന ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് പുനീത് കൃഷ്ണനാണ്.കരൺ ആഷുമാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റിതേഷ് ദേശ്മുഖ്, പുൽകിത് സമ്രാട്ട്, ചന്ദൻ റോയ് സെൻയാൾ, ആര്യ ബാബർ, തോമസ് കരേലാക് തുടങ്ങിയവരാണ് അഭിനയിക്കുന്നത്. ഇവരെ കൂടാതെ ജാക്വിലിൽ ഫെർണാണ്ടസ് അതിഥി വേഷത്തിലുമെത്തുന്നുണ്ട്. ലോക സമാധാനത്തിനായി ഒന്നിച്ച് പ്രവർത്തിക്കുന്ന മുസ്ലീം പണ്ഡിതനേയും ഹിന്ദു സന്യാസിയേയും വധിക്കാൻ നടക്കുന്ന തീവ്രവാദികളുടെ കഥ പറയുന്ന കോമഡി ചിത്രമാണ് ബാംഗിസ്ഥാൻ. എക്സൽ എന്റർടൈൻമെൻസിന്റെ ബാനറിൽ റിതേഷ് സിന്ധ്വാനി, ഫർഹാൻ അക്തർ തുടങ്ങിയവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ജൂലൈ31ന് തീയേറ്ററിലെത്തും.
ഇഷ്ക് കരേംഗേ…
Bangistan Movie Trailer