മഹാകവി പി ഫൗണ്ടേഷന്‍ ഉദ്ഘാടനവും ശ്രേഷ്ഠകവി കവിപ്രതിഭാ ബഹുമതി സമര്‍പ്പണവും

0

എഴുത്തിലും ജീവിതത്തിലും ഒരുപോലെ കവിയായിരുന്നു മഹാകവി പി.  അനുപമമായിരുന്നു ആ വാഗ് വിലാസം.  സര്‍ഗാത്മകതയില്‍ മലയാളികളുടെ മനസ്സിലും സഞ്ചാരിയായി സമസ്ത കേരളത്തിലും അദ്ദേഹത്തിന്‍റെ പ്രതിഭ നിറഞ്ഞു നിന്നു.  മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായിരുന്നെങ്കിലും കവിയുടെ ഓര്‍മ്മയ്ക്കായി ഉചിതമായ ഒരു സ്മാരകമോ ഭാഷയില്‍ അദ്ദേഹത്തെ കൂടുതല്‍ പ്രതിഷ്ഠിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളോ ഉണ്ടായിട്ടില്ല.  അതുകൊണ്ടാണ് മഹാകവി പി. ഫൗണ്ടേഷന്‍ ആന്‍റ് റിസര്‍ച്ച് സെന്‍ററിന് രൂപം കൊടുക്കുവാന്‍ തീരുമാനമായത്.  ഡോ. പുതുശ്ശേരി രാമചന്ദ്രനാണ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍.  തിരുവനന്തപുരം ആസ്ഥാനമായി രൂപംകൊണ്ട ഫൗണ്ടേഷന്‍ വിശ്വമലയാള പഠനകേന്ദ്രം ഉള്‍പ്പെടെ ബൃഹത്തായ ലക്ഷ്യങ്ങളാണ് വിഭാവനം ചെയ്യുന്നത്.  അതിലൊന്ന് മലയാളത്തിലെ ശ്രദ്ധേയരായ എഴുത്തുകാരെ മഹാകവിയുടെ പേരില്‍ ആദരിക്കുക എന്നതാണ്.  കേവലമായ പുരസ്കാരങ്ങള്‍ സമര്‍പ്പണമെന്നതിലുപരി, മലയാള ഭാഷയില്‍ അവര്‍ക്കുള്ള സ്ഥാനം അടയാളപ്പെടുത്തുകയാണ് ഞങ്ങള്‍ ചെയ്യുന്നത്.  മലയാള ശ്രേഷ്ഠകവി പദവി, കവി പ്രതിഭാ ബഹുമതി എന്നിങ്ങനെ കവികളെ വ്യതിരിക്തമായി, ആദ്യമായി ആദരിക്കുന്നു.

മലയാള കവി പരന്പരയില്‍ ഓരോ ഘട്ടത്തിലും ആചാര്യസ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെടുന്ന കവികള്‍ ഉണ്ടായിട്ടുണ്ട്.  ഈ കാലഘട്ടത്തില്‍ ആ ശ്രേഷ്ഠപദവിക്ക് എന്തുകൊണ്ടുൺ യോജിച്ച മഹാകവി സുഗതകുമാരി ടീച്ചറാണ്.  മലയാള കവിശ്രേഷ്ഠ പദവി സുഗതകുമാരിക്ക് സമ്മാനിക്കുന്നത് അവരുടെ ചനാവൈശിഷ്ട്യത്തെയും മലയാളികളുടെ മനസ്സില്‍ അവര്‍ക്കുള്ള ബഹുമാനത്തെയും മുന്‍നിര്‍ത്തിയാണ്.

കവിതയില്‍ പുതുഭാവുകത്വം അവതരിപ്പിക്കുകയും മലയാള കവിതയെ ലോകകവിതയുമായി ചേര്‍ത്തു നിര്‍ത്തുവാന്‍ പര്യാപ്തമായ സവിശേഷതകള്‍ സൃഷ്ടിക്കുകയും ചെയ്ത കവികള്‍ പല കാലങ്ങളിലായി ഉദയം ചെയ്തിട്ടുണ്ട്.  ഈ പരന്പരയിലെ അതിശക്തവും വേറിട്ടതുമായ സ്വരമാണ് പഴവിള രമേശന്‍ എന്ന കവിയുടേത്.  അതുകൊണ്ടുതന്നെ മഹാകവി പിയുടെ പേരില്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ കവിപ്രതിഭാ ബഹുമതിക്ക് തികച്ചും അര്‍ഹനാണ് ഈ പ്രതിഭാധനന്‍.

 

pazhavila

പ്രൊഫ ഓംചേരി എന്‍.എന്‍. പിള്ള അധ്യക്ഷനും, പ്രൊഫ. അലിയാര്‍, ജി. ശേഖരന്‍ നായര്‍, കെ.എ. മുരളീധരന്‍ (ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍) െന്നിവര്‍ അംഗങ്ങളായുള്ള സമിതിയാണ് ഇവരെ തെരഞ്ഞെടുത്തത്.

Share.

About Author

Comments are closed.