തമിഴ് നടന് കൃഷ്ണ വിവാഹമോചത്തിന്

0

ഭാര്യ പീഡിപ്പിക്കുന്നുവെന്ന്‌ ആരോപിച്ച്‌ തമിഴ്‌ നടന്‍ കൃഷ്‌ണ കുലശേഖരന്‍ വിവാഹ മോചിതനാകുന്നു. കൃഷ്‌ണയും ഭാര്യ ഹേമലതയും ചെന്നൈയിലെ കുടുംബകോടതിയില്‍ വിവാഹമോചന ഹര്‍ജി നല്‍കി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി ആറിനായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹം കഴിഞ്ഞ അന്ന്‌ മുതല്‍ ഭാര്യ തന്നെ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുകയാണെന്ന്‌ കൃഷ്‌ണ ഹര്‍ജിയില്‍ പറയുന്നു. ഷൂട്ടിംഗ്‌ കഴിഞ്ഞ്‌ വൈകി എത്തിയാല്‍ വീട്ടില്‍ കയറ്റാറില്ല. തനിക്ക്‌ മറ്റ്‌ സ്‌ത്രീകളുമായി ബന്ധമുണ്ടെന്ന്‌ ഭാര്യ സംശയിച്ചിരുന്നതായും കൃഷ്‌ണ പറഞ്ഞു. ഇത്‌ തന്റെ കരിയറിനെ പ്രതികൂലമായി ബാധിച്ചെന്നും കൃഷ്‌ണ കൂട്ടിച്ചേര്‍ത്തു. സ്‌ത്രീധനം ആവശ്യപ്പെട്ട്‌ താന്‍ പീഡിപ്പിച്ചുവെന്ന്‌ ആരോപിച്ച്‌ ഭാര്യ ഹേമലത തനിക്കെതിരെയും കുടുംബത്തിനെതിരെയും പരാതി കൊടുത്തിട്ടുണ്ട്‌. എന്നാല്‍ താനോ തന്റെ കുടുംബത്തിലെ ആരെങ്കിലുമോ സ്‌ത്രീധനം വാങ്ങുകയോ ആവശ്യപ്പെടുകയോ ചെയ്‌തിട്ടില്ലെന്നും കൃഷ്‌ണ പറയുന്നു. കഴുക്‌, യമരിക്കു ഭയമേ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ്‌ കൃഷ്‌ണ. ആര്യയുടെ യച്ചന്‍ ആണ്‌ പുതിയ ചിത്രം.

 

Share.

About Author

Comments are closed.