‘സൈഗാള്‍ പാടുകയാണ്. ഈ ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട്ട് ആരംഭിച്ചു.കാലോചിതമായ മാറ്റങ്ങളും അരങ്ങിലും അണിയറയിലും പുതുമയുടെ കൂട്ടായ്മയും ഒരുമിപ്പിച്ചുകൊണ്ടാണ് ഈ ചിത്രത്തെ അണിയിച്ചൊരുക്കുന്നത്. യുവനിരയിലെ ഏറ്റവും പുതിയ നായകനായ ഷൈന്‍ ടോം ചാക്കോയാണ് ഈ ചിത്രത്തിലെ നായകന്. നായിക രമ്യാനമ്പീശനുമാണ്.സിബി മലയിലിനെ സംബന്ധിച്ചിടത്തോളം തന്റെ ചലച്ചിത്ര ജീവിതത്തില്‍ ഏറ്റവും വലിയ വഴിത്തിരിവായിട്ടുള്ള ചിത്രങ്ങളുടെ ലൊക്കേഷന്‍ കോഴിക്കോടായിരുന്നു. ഭരതം, ദയ, കാണാക്കിനാവ്, ഫ്ളാഷ് എന്നീ ചിത്രങ്ങള്‍ ഇവിടെ ചിത്രീകരിക്കപ്പെട്ടതാണ്. പ്രശസ്തമായ ആയിരങ്ങളുടെ പട്ടികയിലേക്ക് കടന്നുവരുന്ന ഒരു ചിത്രം കൂടിയായിരിക്കും ‘സൈഗാള്‍ പാടുകയാണ്.’സംഗീത പശ്ചാത്തലത്തിലൂടെ ഹൃദയഹാരിയായ ഒരു കുടുബകഥയാണ് ഈ ചിത്രത്തിലൂടെ സിബി മലയില്‍ അവതരിപ്പിക്കുന്നത്. സൈഗാള്‍ പാടുകയാണ് എന്ന ടൈറ്റില്‍ തന്നെ ഈ ചിത്രത്തിന്റെ സംഗീത പശ്ചാത്തലത്തെ അനുസ്മരിപ്പിക്കാന്‍ പോന്നതാണ്.ടി.എ. റസാഖിന്റേതാണ് തിരക്കഥ. ഹൃദയസ്പര്‍ശിയായ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കാന്‍ സമര്‍ത്ഥനായ റസാഖിന്റെ മികവാര്‍ന്ന രചനകൂടിയാണ് ഈ ചിത്രത്തിന്റേത്.സിബിയും റസാഖും ആദ്യമായി ഒത്തുചേര്‍ന്ന ‘കാണാക്കിനാവ്’ ദേശീയ തലത്തിലും ഏറെ ശ്രദ്ധേയമായി അംഗീകാരവും പുരസ്കാരങ്ങളും നേടി. പിന്നീടു വന്ന ആയിരത്തില്‍ ഒരുവനും സമൂഹത്തിലെ ഏറ്റവും കാതലായ ഒരു വിഷയത്തെ ആസ്പദമാക്കിയുള്ളതായിരുന്നു. മാര്‍ക്കറ്റിംഗിലെ കാലതാമസം ആ ചിത്രത്തിനു വേണ്ട രീതിയിലുള്ള പ്രേക്ഷകപിന്തുണ നേടാന്‍ കഴിയാതെ പോയി. ഈ ടീമിന്റെ മൂന്നാമത്തെ ചിത്രമായ സൈഗാള്‍ പാടുകയാണ് എന്ന ചിത്രവും സമുഹവുമായി ഏറെ ചേര്‍ന്നു നിന്നുകൊണ്ടുള്ള ഒരു ചിത്രത്തെയാണ് അവതരിപ്പിക്കുന്നത്.
കോഴിക്കോടിന്റെ തനതായ സംഗീതവും ഈ ചിത്രത്തിലുടനീളം നിറഞ്ഞുനില്‍ക്കുന്നുണ്ട്. കോഴിക്കോട് അബ്ദുള്‍ ഖാദറിനെയും ബാബുരാജിനെയും ചിത്രം അനുസ്മരിക്കുന്നു. ഭരതത്തിനു ശേഷം സംഗീത പശ്ചാത്തലത്തില്‍ ഒരു കുടുംബചിത്രം പ്രതീക്ഷിച്ചിരുന്നതാണ്. അതിപ്പോള്‍ പ്രാവര്‍ത്തികമാകുന്നു.അന്യദേശത്ത് പോയി സംഗീതം പഠിച്ചുവന്ന ആളിന്റെ വിളിപ്പേരാണ് സൈഗാള്‍. സൈാള് യൂസഫ് ഭായി- സംഗീതത്തെ ഉപാസിച്ച കലാകാരന്. തന്റെ പിന്തലമുറക്കാരനെയും സംഗീതലോകത്ത് വളര്‍ത്തണമെന്നതായിരുന്നു ആഗ്രഹം.മകന് ചന്ദ്രബാബുവിനെ ആ പരിഗണനയില്‍തന്നെയാണ് വളര്‍ത്തിയതും വലിയ പ്രതീക്ഷകളും സ്വപ്നങ്ങളും അവനില്‍ അര്‍പ്പിച്ചു. എന്നാല്‍ അവരുടെ സ്വപ്നങ്ങളെ പൂവണിയിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല.മധുപാലാണ് സൈഗാള്‍ യൂസഫ് ഭായിയെ അവതരിപ്പിക്കുന്നത്. മുന്‍കാല നായിക സുജാത സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിദ്ദിഖ്, ഹരീഷ് പെരടിയില്‍, മാസ്റ്റര്‍ ഗൗരീശങ്കര്‍, സന്തോഷ് കീഴാറ്റൂര്‍, മുരുകേഷ്, മീനാ ഗണേഷ്, രാജേഷ് ശര്‍മ്മ, ബാസിദ്, നൈഷ് എന്നിവരും പ്രധാന താരങ്ങളാണ്.റഫീഖ് അഹമ്മദ്-എം. ജയചന്ദ്രന് ടീമിന്റെ അഞ്ചു ഗാനങ്ങള്‍ ഈ ചിത്രത്തിലുണ്ട്. അനില്‍ ഈശ്വര്‍ ഛായാഗ്രഹണവും ബിജിത് ബാല എഡിറ്റിംഗും നിര്‍വഹിക്കുന്നു.കലാസംവിധാനം- സിറിള്‍ കുരുവിള, മേക്കപ്പ്- അമന്, വസ്ത്രാലങ്കാരം- സിജി തോമസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ഗിരീഷ് മാരാര്‍, അസോസിയേറ്റ് ഡയറക്ടര്‍- സന്തോഷ് എട്ടിയില്‍, സഹസംവിധാനം- രമ്യാ രാജ്, ഷെബിന്‍ കൃഷ്ണ, ജോസിബി മലയില്‍, രഘുരാമനുണ്ണി, സുമേഷ് പുന്നാട്ട്, എ.ഡി. ശ്രീകുമാറാണ് പ്ര?ഡക്്ഷന്‍ കണ്ട്രോളര്.നെല്ക്ക് ഗ്ലോബല്‍ പ്ര?ഡക്്ഷന്സിന്റെ ബാനറില്‍ ജോവി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട്ടും പരിസരങ്ങളിലുമായി പുരോഗമിക്കുന്നു. പ്ര?ഡക്്ഷന്‍ എക്സിക്യൂട്ടീവ് രഞ്ജിത്ത് കരുണാകരന്, മാനേജര്‍- പ്രണവ് കൊടുങ്ങല്ലൂര്‍.
വാഴൂര്‍ ജോസ്,
ഫോട്ടോ: എം.കെ. മോഹനന് (മോമി)