ആമകളെ കൂട്ടത്തോടെ പിടികൂടി ജീവനോടെ ചുട്ടുതിന്ന തമിഴ് നാടോടിസംഘത്തെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. തമിഴ്നാട് കോവില്‍പ്പെട്ടി സ്വദേശികളായ രാജു, സത്യരാജ്, കോയമ്പത്തൂര്‍ സ്വദേശികളായ മുരുകന്, മുത്തു എന്നിവരാണ് അറസ്റ്റിലായത്. ചിറയിന്‍കീഴ് പൊലീസ് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പാലോട് റേഞ്ച് ഓഫീസര്‍ എസ് വി വിനോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.വംശനാശഭീഷണി നേരിടുന്ന ആമകളെയാണ് ഇവര്‍ ഭക്ഷണമാക്കിയിരുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തി. പ്രത്യേകം തയ്യാറാക്കിയ ബാഗുകളില്‍ ആമകളെ മറ്റ് സംസ്ഥാനങ്ങളിലേക്ക് കടത്തുന്നതായി വിവരമുള്ളതിനാല്‍ നാടോടിസംഘങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ പരിശോധന കര്‍ശനമാക്കാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം. വന്യജീവിസംരക്ഷണനിയമം ഷെഡ്യുള്‍ നാലില്‍ ഉള്‍പ്പെട്ടതാണ് ആമകള്‍. വന്യജീവികളെ ആഹാരമാക്കിയതും പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് റേഞ്ചില്‍ ഈവര്‍ഷം രജിസ്റ്റര്‍ ചെയ്യുന്ന എട്ടാമത്തെ കേസാണിത്. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ ഷിജു എസ് വി നായര്‍, ജെ വിശ്വംഭരന്‍നായര്‍, വി മണികണ്ഠന്‍നായര്‍, ജി വി ഷിബു, കെ ജയകുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ജി പ്രശോഭനന്‍, വി സന്തോഷ്കുമാര്‍, പി രാജേഷ്കുമാര്‍, ജി ജിജിമോന്, ആര് ബി അരുണ്‍കുമാര്‍, ആന്റണി ബെന്‍ ആല്‍ബര്‍ട്ട്, എസ് എസ് രജികുമാരന്നായര്, വാച്ചര്‍മാരായ തുളസി, ശാന്തകുമാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.