വാഴച്ചാല്‍, ആതിരപ്പള്ളി വനമേഖലകളിലെ കാട്ടാന വേട്ട സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വനംവകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു. വനം വകുപ്പ് ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ഹരികുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണത്തിന് പുതിയ സംഘത്തെയും നിയമിച്ചു.വനം വിജിലന്‍സ് അഡിഷനല്‍ പി.സി.സി.എഫ് സുരേന്ദ്രകുമാറിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഷനെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. തുണ്ടത്തില്‍ റേഞ്ച് ഓഫിസര്‍ പി.കെ.രാജേഷ്, കരിമ്പാലി സ്റ്റേഷന് ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ കെ.പി.സുനില്‍ കുമാര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ സി.സി.പത്രോസ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.മലയാറ്റൂര്‍ തുണ്ടം റേഞ്ചിലെ കരിമ്പാനി മേഖലയില്‍ നാല് കൊമ്പന്മാര്, ഇടമലയാര്‍ റേഞ്ചില്‍ ഒരു കുട്ടിക്കൊമ്പന് എന്നിങ്ങനെ ആനവേട്ടക്കാര്‍ കൊന്ന അഞ്ചാനകളുടെ അവശിഷ്ടങ്ങള്‍ വനംവകുപ്പിന്റെ തിരച്ചിലില്‍ കണ്ടെത്തിയിരുന്നു. എല്ലാറ്റിന്റെയും കൊമ്പും പല്ലുകളും എടുത്തിട്ടുമുണ്ട്.
ആനകളെ വേട്ടയാടാന്‍ നേതൃത്വം നല്‍കിയത് കുട്ടമ്പുഴ ഐക്കരമറ്റം വാസുവാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. വാസുവിന്റെ സഹായി കുഞ്ഞിനായും ആനക്കൊമ്പ് ഓട്ടോറിക്ഷയിലാണ് കടത്തിയത്. ഇതിന് സഹായിച്ച അജേഷ്, ഷിജു എന്നിവര്‍ക്കായും തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. വനപാലകരുടെ പിടിയിലായ റെജി, കുഞ്ഞുമോന് എന്നിവരില്‍ നിന്നാണ് ഈ വിവരങ്ങള്‍ ലഭിച്ചത്.ആനവേട്ടക്കാരന്‍ വാസുവിന് അന്തര്‍ സംസ്ഥാന ആനക്കൊമ്പ് കള്ളക്കടത്ത് സംഘവുമായി ബന്ധമുള്ളതായും വിവരമുണ്ട്. 250 അംഗവനപാലക സംഘം 20 സ്ക്വാഡുകളായി തിരിഞ്ഞ് ആതിരപ്പള്ളി, ഇടമലയാര്‍ വനമേഖലകളില്‍ തിരച്ചില്‍ ആരംഭിച്ചു.
മൂന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
0
Share.