ടൂറിസം വകുപ്പിന്റെ നിരന്തര അവഗണനിയില്‍ മടുത്ത് കെ.ടി.ഡി.സി ചെയര്മാന് വിജയന് തോമസ് രാജിക്കൊരുങ്ങുന്നു. മുഖ്യമന്ത്രിയെ രാജിസന്നദ്ധത അറിയിച്ചതായി വിജയന് തോമസ് പറഞ്ഞു.
ടൂറിസം മന്ത്രിക്ക് തന്നോട് വ്യക്തിപരമായ ഈഗോ ആണെന്നും ഈ ഈഗോ കാരണം കെ.ടി.ഡി.സിയെ അവഗണിക്കുകയാണെന്നും വിജയന് തോമസ്. ഇതുമൂലം കെ.ടി.ഡി.സിയെ ടൂറിസം വകുപ്പ് നിരന്തരം അവഗണിക്കുകയാണെന്നും വിജയന് തോമസ് പറഞ്ഞു. ഇതിനുദാഹരണമാണ് ടൂറിസം ഇന്‍വെസ്റ്റ്മെന്റ് പ്രമോഷന് പരിപാടിയില്‍ നിന്ന് കെ.ടി.ഡി.സിയെ ഒഴിവാക്കിയത്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും താന്‍ കത്ത് നല്‍കിയിരുന്നെന്നും എന്നാല്‍ മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാത്തത് വേദനാജനകമാണെന്നും വിജയന് തോമസ് പറഞ്ഞു.