എറണാകുളം മഹാരാജാസ് കോളജിന് സ്വയംഭരണ പദവി നല്കുന്നതിനെതിരായി വിദ്യാര്‍ഥി സംഘടനകള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. 54 ദിവസമായി വിദ്യാര്‍ഥികള്‍ നടത്തി വന്ന സമരം ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് പിന്‍വലിക്കുകയായിരുന്നു. ചര്‍ച്ചയില്‍ സമരസമിതിയുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് തീരുമാനം.കോളജില്‍ പുതിയ സ്വാശ്രയ കോഴ്സുകള്‍ ആരംഭിക്കില്ളെന്നും ഫീസില്‍ മാറ്റം വരുത്തില്ളെന്നുമുള്ള ഉറപ്പിലാണ് വിദ്യാര്‍ഥികള്‍ സമരം അവസാനിപ്പിച്ചത്. നിലവിലെ രണ്ടു സ്വാശ്രയ കോഴ്സുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള ധാരണയായി. എസ്.എഫ്.ഐയും ചില അധ്യാപക സംഘടനകളുമാണ് സമരം നടത്തിവന്നത്.