പ്രേമം പ്രചരിപ്പിച്ചയാളെ തിരിച്ചറിഞ്ഞു അന്വര് റഷീദ്

0

പ്രേമം സിനിമയുടെ സെന്‍സര്‍ പതിപ്പ് ഇന്‍റര്‍നെറ്റില്‍ അപ്ലോഡ് ചെയ്ത വ്യക്തിയെ തിരിച്ചറിഞ്ഞുവെന്ന് നിര്‍മാതാവ് അന്‍വര്‍ റഷീദ്. ഇതുസംബന്ധിച്ച തെളിവ് നാളെ അന്വേഷണ സംഘത്തിന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.നാലിടത്താണ് സിനിമയുടെ കോപ്പി നല്‍കിയത്. എവിടെ നിന്നാണ് ചോര്‍ന്നതെന്ന് കണ്ടെത്തേണ്ടത് പൊലീസിന്‍്റെ ജോലിയാണ്.ചലച്ചിത്ര മേഖലയിലേക്ക് പുതുതായി വരുന്നവരുടെ ആത്മാര്‍ത്ഥതയില്ലായ്മയാണ് വ്യാജന്‍മാര്‍ പ്രചരിക്കുന്നതിനു പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ചലച്ചിത്രസംഘടനകളില്‍ നിന്നുള്ള രാജിയില്‍ ഉറച്ചു നില്‍ക്കുന്നു. രാജി പിന്‍വലിക്കാന്‍ സംഘടനകളില്‍ നിന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല. സംഘടനയെ പിളര്‍ത്താനല്ല ശക്തിപ്പെടുത്താനാണ് താന്‍ രാജി വച്ചത്. പുതിയ സംഘടനയുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. സംഘടനയിലേക്ക് തിരിച്ചു പോകുമോ എന്നു ഇപ്പോള്‍ പറയാനാവില്ല. നാളെ അന്വഷണ സംഘത്തിന് മുന്നില്‍ നേരിട്ട് ഹാജരാകുമെന്നും അന്‍വര്‍ റഷീദ് മാധ്യമങ്ങളോട് പറഞ്ഞു.

Share.

About Author

Comments are closed.