നരേന്ദ്ര മോദി പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫുമായി റഷ്യയിൽ കൂടിക്കാഴ്ച

0

പ്രധാനമന്ത്രി നരേന്ദ്ര മോദി പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫുമായി റഷ്യയിൽ കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. 2014 മെയ് മാസത്തിനു ശേഷമുള്ള ഇരുവരുടെയും ആദ്യ കൂടിക്കാഴ്ചയായിരിക്കുമിത്. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പ്രധാനമന്ത്രിയുടെ ഓഫിസ് ഉടൻ നടത്തിയേക്കുമെന്നും സൂചനകളുണ്ട്. കൂടിക്കാഴ്ചയെക്കുറിച്ച് മോദി ടെലിഫോണിലൂടെ ഷെരീഫുമായി അഞ്ചു മിനിറ്റോളം സംസാരിച്ചതായും പാക്കിസ്ഥാനുമായി നല്ല ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് മോദി പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്. അതേസമയം, ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയെ വളരെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും നിരവധി കാര്യങ്ങൾ ചർച്ചാ വിഷയമായേക്കുമെന്നും പാക്കിസ്ഥാൻ സർക്കാർ വൃത്തങ്ങളിൽ നിന്നും വിവരം ലഭിച്ചതായും വാർത്തകളുണ്ട്.എട്ടുദിവസത്തെ റഷ്യന്‍ സന്ദര്‍ശനത്തിനായി തിങ്കളാഴ്ചയാണ് മോദി യാത്ര തിരിക്കുക. റഷ്യയ്ക്കു പുറമെ ഉസ്‌ബെക്കിസ്ഥാൻ, കസാഖിസ്ഥാൻ, തുർക്ക്‌മെനിസ്ഥാൻ, കിർഗിസ്ഥാൻ, താജികിസ്ഥാൻ തുടങ്ങി അഞ്ച് മധ്യേഷ്യന്‍ രാജ്യങ്ങളും മോദി സന്ദര്‍ശിക്കുന്നുണ്ട്. ബ്രിക്‌സ്, ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്റെയും ഉച്ചകോടികളില്‍ പങ്കെടുക്കുകയാണ് സന്ദര്‍ശന ലക്ഷ്യം.

Share.

About Author

Comments are closed.