മുത്തങ്ങയിലെ പിടിയാനക്കുട്ടിക്ക് തുണയായി കുട്ടിക്കൊന്പനും ഒഴുകിയെത്തി. മലവെള്ളപ്പാച്ചിലില്‍ പെട്ടാണ് ഇരുവരും നാട്ടിലെത്തിയത്. ഒഴുക്കില്‍ പ്പെട്ടത് രണ്ടുജില്ലകളില്‍ രണ്ടുപുഴകളിലാണെങ്കിലും ഒടുവിലെത്തിയത് ഒരിടത്ത്. മുത്തങ്ങ വന്യജീവി സങ്കേതത്തിലാണ് ഇപ്പോള്‍ രണ്ടാനക്കുട്ടികളെയും പാര്‍പ്പിച്ചിരിക്കുന്നത്. പിടിയാനക്കുട്ടി കണ്ണൂര്‍ ഉളിക്കലിലെ പുഴയിലാണ് ഒഴുക്കില്‍പ്പെട്ടത്. ഒഴുകിവന്ന ആനക്കുട്ടിയെ നാട്ടുകാര്‍ രക്ഷിക്കുകയായിരുന്നു. ജൂണ്‍ 27-നാണ് അവശയായ ആനക്കുട്ടിയെ പരിചരണത്തിനും ചികിത്സയ്ക്കുമായി മുത്തങ്ങയിലേക്കുകൊണ്ടുവന്നത്. ഒരാഴ്ചയായപ്പോഴേക്കും കുട്ടിക്കൊമ്പനുമെത്തി. സുഗന്ധഗിരി കൂളികാവ് വനത്തിലെ അംബ പുഴയില്‍നിന്നാണ് കുട്ടിക്കൊമ്പനെ കിട്ടിയത്. വെള്ളിയാഴ്ച രാവിലെ ആനക്കുട്ടിയെ വനപാലകര്‍ രക്ഷിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തോടെ മുത്തങ്ങയിലെത്തിച്ച ആനക്കുട്ടിയെ പ്രത്യേകം സജ്ജീകരിച്ച താത്കാലിക ഷെഡ്ഡിലാണ് താമസിപ്പിച്ചിരിക്കുന്നത്. മരുന്നുകളും പ്രത്യേക ഭക്ഷണങ്ങളും നല്‍കുന്നുണ്ട്.
പിടിയാനക്കുട്ടിയെ മറ്റൊരുഷെഡ്ഡിലാണ് താമസിപ്പിച്ചിരിക്കുന്നത്. അതിന് ആറുമാസവും കൊമ്പന് നാലുമാസവും പ്രായമുണ്ട്. മുത്തങ്ങയില്‍ പുതിയ ആനപ്പന്തി തുടങ്ങുന്നതിനാല്‍ ആനക്കുട്ടികളെ ഇവിടെത്തന്നെ വളര്‍ത്തി പരിശീലിപ്പിക്കാനാണ് സാധ്യത. അസിസ്റ്റന്റ് വെറ്ററിനറി സര്ജന് ജിജിമോന്, ഡോ. അരുണ്‍ സക്കറിയ എന്നിവരുടെ നേതൃത്വത്തിലാണ് ആനക്കുട്ടികള്‍ക്ക് പരിചരണം നല്‍കുന്നത്.
അവനും പോന്നു; അവള്‍ക്ക് തുണയാകാന്‍
0
Share.