മാധ്യമ പ്രവര്ത്തകന്റെ മരണം: ഫോറന്സിക് പരിശോധന ഡല്ഹിയില് നടത്തും.

0

മധ്യപ്രദേശിലെ നിയമന അഴിമതിയുമായി ബന്ധപ്പെട്ട അഭിമുഖം തയ്യാറാക്കിയതിന് തൊട്ടുപിന്നാലെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മാധ്യമ പ്രവര്‍ത്തകന്‍ അക്ഷയ് സിങ്ങിന്റെ ആന്തരികാവയവങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി ഡല്‍ഹി എയിംസിലേക്ക് അയയ്ക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. മരിച്ച മാധ്യമ പ്രവര്‍ത്തകന്റെ കുടുംബാംഗങ്ങളുടെ അഭ്യര്‍ഥന മാനിച്ചാണിത്. ഇക്കാര്യം ശിവരാജ് സിങ് ചൗഹാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനെ അറിയിച്ചു. മാധ്യമ പ്രവര്‍ത്തകന്റെ ആന്തരികാവയവങ്ങള്‍ മധ്യപ്രദേശിന് പുറത്ത് പരിശോധിക്കണമെന്ന് അദ്ദേഹത്തിന്റെ സഹോദരി മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഉജ്ജയ്ന്‍ ജില്ലയിലെ റെയില്‍വെ ട്രാക്കിലാണ് മാധ്യമ പ്രവര്‍ത്തകനെ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്. നിയമന അഴിമതിയുമായി ബന്ധപ്പെട്ട 45 പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതോടെയാണ് ‘വ്യാപം’ അഴിമതി മാധ്യമശ്രദ്ധ നേടിയത്. അന്വേഷണത്തെ സഹായിച്ച ജബല്‍പുര്‍ മെഡിക്കല്‍ കോളേജ് ഡീന്‍ ഡോ. അരുണ്‍ ശര്‍മയെ ഞായറാഴ്ച ഡല്‍ഹിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. അഴിമതിയുമായി ബന്ധപ്പെട്ട ദുരൂഹ മരണങ്ങളെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്തുമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നത്.

Share.

About Author

Comments are closed.