പാവപ്പെട്ട രോഗികള്‍ക്ക് ചികിത്സാ സഹായം നല്‍കുന്നതിനുള്ള പദ്ധതിയായ ഐ.എം.എ. പേഷ്യന്റ് കെയര്‍ ഫണ്ടിന്റെ പ്രവര്‍ത്തനോത്ഘാടനം ഗവര്‍ണര്‍ പി. സദാശിവം നിര്‍വ്വഹിച്ചു. ഐ.എം.എ. യുടെ അഭിമുഖ്യത്തില്‍ ആരംഭിച്ചിട്ടുള്ള ഈ ചികിത്സാ സഹായ നിധിയുടെ കേരളത്തിലെന്പാടുമുള്ള പാവപ്പെട്ട രോഗികള്‍ക്ക് സഹായം നല്കുവാനാണ് ഉദ്ദേശിച്ചിട്ടുള്ളത്. ഡോക്ടര്‍മാരുടെ പക്കല്‍ നിന്നുമുള്ള സംഭാവനകള്‍ സ്വീകരിച്ചുകൊണ്ട് ആരംഭിക്കുന്ന ഈ പദ്ധതി തുടര്‍ന്ന് ഉദാരമനസ്കരായ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സഹായത്തോടുകൂടി കൂടുതല്‍ വിപുലീകരിക്കും. ഇതിന്റെ പ്രവര്‍ത്തനത്തിനായി ഐ.എം.എ.യുടെ ആഭിമുഖ്യത്തില്‍ ഡോ. വി. അശോകന് ചെയര്‍മാനായും, ഡോ. സുസന്‍ സാമുവല്‍ കണ്‍വീനറായും ഒരു സമിതി രൂപീകരിച്ചിട്ടുണ്ട്. പേഷ്യന്റ് കെയര്‍ ഫണ്ടിന്റെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നേരിട്ടുള്ള ധനസഹായത്തിന് പുറെ ഡോക്ടര്‍മാരുടെയും ചികിത്സാ സ്ഥാപനങ്ങളുടെയും സഹകരണത്തോടുകൂടി സൗജന്യ ചികിത്സാ സംവിധാനങ്ങളും ഏര്‍പ്പെടുത്തും. രാജ്യത്ത് ആദ്യമായാണ് ഡോക്ടര്‍മാരുടെ ആഭിമുഖ്യത്തില്‍ ഇത്തരമൊരു പദ്ധതി ആരംഭിക്കുന്നത്. ചികിത്സാ മേഖലയില്‍ ലോകത്തിന് തന്നെ ഒരു വന്പിച്ച മാതൃകയാണ് ഇവിടെ അനാവരണം ചെയ്യപ്പെടുന്നത്. മുന്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും, സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന ബി.സി. റോയിയുടെ ജന്മദിനമാണ് ഭാരതത്തില്‍ ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നത് ഡോക്ടര്‍മാര്‍ സമൂഹത്തിന് നല്കുന്ന സംഭാവനകളെ ജനങ്ങള്‍ കൃതജ്ഞതാപൂര്‍വ്വം സ്മരിക്കുന്ന ഈ ദിനത്തില്‍ തന്നെയാണ് ഐ.എം.എ. ഈയൊരു പ്രസ്ഥാനത്തിന് തുടക്കം കുറിക്കുന്നത്.
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ വച്ച് നടക്കുന്ന പേഷ്യന്റ് കെയര്‍ ഫണ്ട് പ്രവര്‍ത്തനോത്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി അദ്ധ്യക്ഷനായിരുന്നു. ആരോഗ്യവകുപ്പ് മന്ത്രി വി.എസ്. ശിവകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. പേഷ്യന്റ് കെയര്‍ ഫണ്ടിന്റെ പ്രവര്‍ത്തനോത്ഘാടനം പി സദാശിവം നിര്‍വ്വഹിച്ചു.
ഡോക്ടേഴ്സ് ദിനത്തില്‍ പാവപ്പെട്ടവര്‍ക്ക് ചികിത്സാ സഹായവുമായി ഐ.എം.എ.
0
Share.