ബാലചന്ദ്രമേനോന്‍റെ സിനിമയുടെ ലൊക്കേഷനില്‍ പത്രക്കാര്‍ക്ക് വിലക്ക്

0

നീണ്ട ഇടവേളയ്ക്കു ശേഷം ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണത്തിന് പത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.  ചിത്രത്തിന്‍റെ വാര്‍ത്തയോ ചിത്രങ്ങളോ ഇതുവരേയും ചിത്രീകരിക്കാനോ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനോ ചാനല്‍ പ്രവര്‍ത്തകരേയോ മാധ്യമ പ്രവര്‍ത്തകരേയോ അനുവദിക്കുന്നില്ല.  നീണ്ട ആറ് വര്‍ഷത്തിന്‍റെ ഇടവേളക്കു ശേഷമാണ് മേനോന്‍ തന്‍റെ പുതിയ ചിത്രവുമായി വീണ്ടും സജീവമാകുന്നത്.  വളരെ സൂക്ഷ്മതയോടുകൂടിയാണ് പുതിയ ചിത്രത്തിന്‍റെ ചിത്രീകരണൺ നടത്തുന്നത്.  കഥ ചോരാതെയാണ് ഞാന്‍ സംവിധാനം ചെയ്യും എന്ന ചിത്രത്തിന്‍റെ ചിത്രീകരണം തിരുവനന്തപുരത്തും പരിസരത്തും നടക്കുന്നത്.  പ്രമുഖ മാധ്യമപ്രവര്‍ത്തകരെല്ലാം പല രീതിയിലും ചിത്രീകരണ സ്ഥലത്തെത്തിയെങ്കിലും മേനോന്‍ ഇവര്‍ക്കാര്‍ക്കും പിടികൊടുക്കാതെയാണ് പുതിയ മേനോന്‍ സ്റ്റൈല്‍. തിരക്കഥയിലും സംവിധാനത്തിനും സൂക്ഷ്മ പാടവത്തോടുകൂടിയാണ് മേനോന്‍ തന്‍റെ ചിത്രത്തിന്‍റെ അണിയറയില്‍ മുഴുകിയിരിക്കുന്നത്.

Share.

About Author

Comments are closed.