- പ്രേമം വ്യാജ സിഡി – പതിനൊന്നു പേര് അറസ്റ്റില്‍
പ്രേമം ഇപ്പോള്‍ പൊല്ലാപ്പുകള്‍ സൃഷ്ടിക്കുകയാണ്. ഹിറ്റുകളുടെ പട്ടികയിലേക്ക് എത്തിയ പ്രേമം വിവാദകുരുക്കുകള്ക്കുള്ളില്പ്പെട്ട് ആടിയുലയുകയാണ്. വ്യാജ സിഡി വിവാദവുമായി ബന്ധപ്പെട്ട് സംഘടനകളില്‍ നിന്നും നിര്‍മ്മാതാവും സംവിധായകനുമായ അന്‍വര്‍ റഷീദ് രാജിവയ്ക്കുകയും ചെയ്തു. അതോടുകൂടി വിവാദങ്ങള്‍ തലപൊക്കുകയും ചെയ്തു. ,സമര്‍ത്ഥമായ കേരളാ പോലീസിന്റെ ആന്റ്റി പൈറസി സെല്‍ കാനഡയില്‍ നിന്നാണ് പ്രേമം ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത് എന്ന് കണ്ടെത്തി. അതിനുശേഷം നടന്ന റെയ്ഡില്‍ തിരുവനവന്തപുരം ബീമാപള്ളിയിലും മഞ്ചേരിയിലും മായി പതിനൊന്നുപേരെ ക്രൈംബ്രാഞ്ച് ആന്റി പൈറസി സെല്‍ അറസ്റ്റു ചെയ്തു. ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യുകയും വ്യാജ സിഡി കൈവശം വച്ചതിനുമാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സിനിമയുടെ നിര്‍മ്മാതാവ് അന്‍വര്‍ റഷീദ് ആന്റി പൈറസി സെല്‍ എസ്.പി. രാജ്പാല് മീണയ്ക്ക് നല്കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. തിരുവനന്തപുരത്ത് ബീമാപള്ളിയില്‍ നിന്നും പ്രേമം സിനിമയുടെ വ്യാജ സിഡി വില്‍പ്പന നടത്തുന്ന മൂന്നുപേര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. മലപ്പുറത്ത് സി.ഐ. പ്രഥ്യുരാജിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ എട്ടുപേരെ അറസ്റ്റ് ചെയ്തു. അരിക്കോട്ടെ സഹാം മൊബൈല്‍ ഉടമ ഫഹീസ്, എം.ജെ. മൊബൈല്‍സ് ഉടമ ജിബി, ദുബാസ് മ്യൂസിക് ഉടമ നൗഷാദ്, സിഡി പാലക് അബ്ദുള്‍ ഖാദര്‍, ദുബാസ് മ്യൂസിക് ഉടമ ഫര്ഹാന് എന്നിങ്ങനെ പതിനൊന്നുപേരില്‍ നിന്നുമാണ് വ്യാജ സിഡി പിടിച്ചെടുത്തത്.
റിപ്പോര്‍ട്ട് – വീണ
പ്രേമം വ്യാജ സിഡി – പതിനൊന്നു പേര് അറസ്റ്റില്‍
0
Share.