കേരള അക്കാദമി ഓഫ് സ്കില്‍സ് എക്സൈലന്‍സും (കെയ്സ്) പട്ടം എസ്.യു.ടി ആശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന നഴ്സിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയല്‍ എന്ഹാന്സ്മെന്റിന്റെ (നൈസ്) തുന്പയിലെ കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്കിന്റെ ക്യാന്പിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിച്ചു. വര്ണ്ണഗംഭീരമായ ചടങ്ങില്‍ രാഷ്ട്രീയ സാംസ്കാരിക തുടങ്ങിയ ഇതര രംഗത്തുള്ളവര്‍ സന്നിഹിതരായിരുന്നു. മന്ത്രി ഷിബു ബേബിജോണ്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മന്ത്രിമാരായ കെ.സി. ജോസഫ്, വി.എസ്. ശിവകുമാര്‍, സന്പത്ത് എം.പി., വിവി ശശി എം.എല്‍.എ, തൊഴില്‍ നൈപുണി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടോംജോണ്, കെയ്സ് എം.ഡി. രാഹുല്‍, ആര്.എസ്.യു.ടി. ഹോസ്പിറ്റല്‍ ചെയര്മാന് വി.ആര്. ഷെട്ടി, കിന്‍ഫ്രാ അപ്പാരല്‍ പാര്‍ക്ക് എം.ഡി. അബ്ദുല്‍ ഹാലി എന്നിവര്‍ സന്നിഹിതരായിരുന്നു.
റിപ്പോര്‍ട്ട് – വീണ