ഷങ്കര് സംവിധാനം ചെയ്യുന്ന ചിത്രത്തിന് 190 കോടി

0

ഐ എന്ന ബ്രഹ്മാണ്ഡചിത്രത്തിന് ഷങ്കര്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ രജനികാന്ത് നായകനാകുന്നു. 190 കോടിയാണ് ചിത്രത്തിന്റെ ബഡ്ജറ്റ്. ചിത്രത്തില്‍ വില്ലനായി സൂപ്പര്‍താരം വിക്രം എത്തുന്നുവെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്. വിക്രത്തിന് ചിത്രത്തിന്‍റെ തിരക്കഥ ഒരുപാട് ഇഷ്ടപ്പെട്ടെന്നും ഏറെ വെല്ലുവിളി നിറഞ്ഞ കഥാപാത്രം ചെയാന്‍ താല്‍പര്യം പ്രകടിപ്പിച്ചതുമായാണ് കേള്‍ക്കുന്നത്. എന്നാല്‍ വിക്രം ഇപ്പോള്‍ കരാ‍ര്‍ ഒപ്പിട്ടിരിക്കുന്ന ചിത്രങ്ങളുടെ ചിത്രീകരണം ഏതാണ്ട് പൂര്‍ത്തിയായ ശേഷമേ ചിത്രത്തില്‍ അഭിനയിക്കുന്ന കാര്യം തീരുമാനിക്കൂ. വിജയിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം കത്തി നിര്‍മിച്ച ലൈക പ്രൊഡക്ഷന്‍സ് ആണ് രജനി-ഷങ്കര്‍ ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തില്‍ ഉലകനായകന്‍ കമല്‍ഹാസന്‍ വില്ലനായി എത്തുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ ചിത്രത്തിലെ വില്ലനായി എത്തുന്നത് വിക്രമാണ്. ചിത്രം എന്തിരന്‍റെ രണ്ടാം ഭാഗമായിരിക്കില്ല. ഇതുസംബന്ധിച്ച ഔദ്യോഗിക വിശദീകരണം ഇതുവരെയും ഉണ്ടായിട്ടില്ല.

Share.

About Author

Comments are closed.