ദിലീപിന്റെ ബാനറായ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സും മുകേഷ് മേത്തയുടെ ഇ ഫോര്‍ എന്റര്ടെയിന്മെന്റും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ദിലീപ് അവതാരകനുമായെത്തുന്ന ചിത്രം ലവ് 24 ഇന്‍ടു 7ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ന്യൂസ് ചാനലുകളുടെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീബാല കെ മേനോന് ആണ്.മാധ്യമ ലോകത്തെ അറിയപ്പെടാത്ത കാര്യങ്ങളെ കുറിച്ച് പറയുന്ന ചിത്രത്തില്‍ വാര്‍ത്ത അവതാരകനായിട്ടാണ് ദിലീപ് എത്തുന്നത്. നിഖില വിമല്‍ ആണ് നായിക. യുവമാധ്യമപ്രവര്ത്തകയുടെ വേഷത്തിലാണ് നിഖില. മാധ്യമപ്രവര്ത്തകന്ശശികുമാറും സുഹാസിനിയും സുപ്രധാന റോളുകളിലുണ്ട്. ജീവിതം വീണ്ടും ആവര്‍ത്തിക്കപ്പെടുന്നു എന്ന ടാഗ്ലൈനുമായാണ് ചിത്രം എത്തുക. ശ്രീനിവാസന്, ലെന, ശങ്കര്‍ രാമകൃഷ്ണന് എന്നിവരും ഈ ചിത്രത്തിലുണ്ട്. ശ്രീബാല തന്നെയാണ് തിരക്കഥയും തയറാക്കുന്നത്. സത്യന് അന്തിക്കാടിന്റെ ഇന്നത്തെ ചിന്താവിഷയം, വിനോദയാത്ര, രസതന്ത്രം തുടങ്ങിയ ചിത്രങ്ങളില്‍ സഹസംവിധായികയായിരുന്നു ശ്രീബാല. ഭാഗ്യദേവത, ഒരു ഇന്ത്യന്‍ പ്രണയകഥ എന്നീ ചിത്രങ്ങളില്‍ അസോസിയേറ്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അക്കമ്മ ചെറിയാന്, പന്തിഭോജനം, ജേര്‍ണി ഫ്രം ഡാര്‍ക്ക്നെസ്സ് ടു ലൈറ്റ് തുടങ്ങിയ ഡോക്യുമെന്ററികളും ശ്രീബാലയുടേതായുണ്ട്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ബിജിപാല്‍ ഇണം നല്കുന്നു. സമീര്‍ ഹക്ക് ആണ് ക്യാമറ. എഡിറ്റിങ് മഹേഷ് നാരായണന്.
ലവ് 24 ഇന്‍ടു 7ന്റെ ട്രെയിലര്‍ പുറത്തിറങ്ങി.
0
Share.