ആളില്ലാ വിമാനം പറത്താൻ നാസ; 10 മിനിറ്റ് പറക്കും

0

drone1.jpg.image.784.410drone.jpg.image.784.410

ചിത്രം : കടപ്പാട് – നാസ

ചൊവ്വ ഗ്രഹത്തിൽ ആളില്ലാ വിമാനം(ഡ്രോൺ) പറത്താൻ അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ ഒരുങ്ങുന്നു. ബൂമറാങ്ങിന്റെ രൂപത്തോട് സാദൃശ്യമുളള ചെറുവിമാനം 2022നും 2024നും മധ്യേ ചൊവ്വയിൽ പറത്താനാണ് ഈ പദ്ധതിയുമായി മുന്നോട്ടു പോകുന്ന നാസയുടെ ആംസ്ട്രോങ് ഫ്ലൈറ്റ് റിസർച്ച് സെന്റർ ഒരുങ്ങുന്നത്. ചൊവ്വയിലേക്ക് ബഹിരാകാശ വാഹനത്തിൽ എത്തിച്ച ശേഷം പ്രത്യേക പേടകത്തിൽ നിന്നു പറത്തി വിടുന്ന വിമാനം ചൊവ്വയുടെ അന്തരീക്ഷത്തിൽ പറന്ന് അവിടെയിറക്കാനാണ് ശ്രമിക്കുന്നതെന്ന് പദ്ധതിയുടെ ചുമതല വഹിക്കുന്ന നാസയുടെ ആംസ്ട്രോങ് ഫ്ലൈറ്റ് റിസർച്ച് സെന്ററിലെ പ്രധാന ശാസ്ത്രജ്ഞനായ അൽ ബോവേഴ്സ് പറഞ്ഞു. പ്രിലിമിനറി റിസർച്ച് എയ്റോഡൈനാമിക് ഡിസൈൻ ടു ലാൻഡ് ഓൺ മാർസ് അഥവാ പ്രാൻഡ്റ്റിൽ-എം എന്ന പേരാണ് വിമാനത്തിന് നൽകിയിട്ടുളളത്.പദ്ധതി വിജയിച്ചാൽ ചൊവ്വയ്ക്ക് 1,10,000 മുതൽ 1,15,000 അടി ഉയരത്തിൽ പേടകത്തിൽ നിന്ന് വിക്ഷേപിക്കുന്ന വിമാനം ചൊവ്വയുടെ പ്രതലത്തിനു 2,000 അടി ഉയരത്തിൽ 10 മിനിറ്റുകൾ പറക്കും. ഈ യാത്രയ്ക്കിടെ പകർത്തുന്ന വ്യക്തത കൂടിയ ചിത്രങ്ങൾ ഭൂമിയിലേക്ക് അയയ്ക്കുമെന്നും ബോവേഴ്സ് അറിയിച്ചു.

Share.

About Author

Comments are closed.