ഔഷധ സസ്യപരിപാലനം : സാമ്പത്തിക സഹായത്തിനായി അപേക്ഷിക്കാം

0

സംസ്ഥാന സരക്കാരിന്റെയും ദേശീയ ഔഷധസസ്യ ബോര്‍ഡിന്റെയും മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് ഔഷധസസ്യങ്ങളെക്കുറിച്ചുള്ള സര്‍വേ, സംരക്ഷണം, ഗവേഷണം, അര്‍ദ്ധസംസ്‌കരണം, ബോധവല്‍ക്കരണം, ഔഷധസസ്യോദ്യാന നിര്‍മാണം തുടങ്ങിയ പരിപോഷണപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനുവേണ്ടി 2015-16 വര്‍ഷത്തേക്കുള്ള സാമ്പത്തിക സഹായം നല്‍കുന്നതിന് സംസ്ഥാന ഔഷധസസ്യ ബോര്‍ഡ് പദ്ധതികള്‍ ക്ഷണിക്കുന്നു. സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പഞ്ചായത്തുകള്‍, ഔഷധനിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍, അംഗീകൃത സര്‍ക്കാരേതര സ്ഥാപനങ്ങള്‍, അംഗീകൃത സൊസൈറ്റികള്‍ തുടങ്ങിയവയ്ക്ക് പദ്ധതികള്‍ സമര്‍പ്പിക്കാം. വിശദ വിവരങ്ങളും അപേക്ഷാഫോറവും സംസ്ഥാന ഔഷധസസ്യ ബോര്‍ഡിന്റെ വെബ്‌സൈറ്റിലും (www.smpbkerala.org) ഓഫീസിലും ലഭിക്കും. പദ്ധതികള്‍ അനുബന്ധ രേഖകള്‍ സഹിതം (പദ്ധതിയുടെ അസലും നാല് പകര്‍പ്പുകളും) ആഗസ്റ്റ് 10 വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സംസ്ഥാന ഔഷധസസ്യ ബോര്‍ഡിന്റെ തൃശൂരിലെ ഓഫീസിലോ തിരുവനന്തപുരം പൂജപ്പുരയിലുള്ള റീജണല്‍ ഓഫീസിലോ സമര്‍പ്പിക്കാം. വിലാസം: ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍, സംസ്ഥാന ഔഷധസസ്യ ബോര്‍ഡ്, ഷൊര്‍ണ്ണൂര്‍ റോഡ്, തിരുവമ്പാടി പി.ഒ, തൃശൂര്‍-680022. ഫോണ്‍ 0487-2323151, ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍, സംസ്ഥാന ഔഷധസസ്യ ബോര്‍ഡ്, റീജണല്‍ ഓഫീസ്, ആയുര്‍വേദ റിസര്‍ച്ച്, ഇന്‍സ്റ്റിറ്റ്യൂട്ട് കാമ്പസ്, പൂജപ്പുര, തിരുവനന്തപുരം-695012. ഫോണ്‍: 0471-2347151. വെബ്‌സൈറ്റ്www.smpbkerala.org

Share.

About Author

Comments are closed.