സംസ്ഥാന ഐടി മിഷനും ജില്ലാ അക്ഷയാ പ്രൊജക്ടും സംയുക്തമായി സംഘടപ്പിച്ച ഡിജറ്റല്‍ ഇന്ത്യാ വാരാചരണത്തിന്റെ സമാപന സമ്മേളനം സെന്റ് തെരേസാസ് കോളേജില്‍ കളക്ടര്‍ എം.ജി. രാജമാണിക്യം ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി സെന്റ് തെരേസാസ് കോളേജ് സാമ്പത്തിക ശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തില്‍ വിവര സാങ്കേതിക മേഖലയെ പരിചയപ്പെടുത്തുന്നതിന് രൂപം കൊടുത്തിട്ടുള്ള ഇ- ജാലകം പ്രസിദ്ധീകരണത്തിന്റെ പ്രകാശനവും നൂതന സാങ്കതിക വിദ്യയെ പൊതുജനങ്ങളുമായി ബന്ധപ്പെടുത്തുന്നതിനായി കേന്ദ്രാവിഷ്കൃത പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ഡിജിറ്റല്‍ ലോക്കര്‍ സംവിധാനത്തിന്റെ ഉദ്ഘാടവും നടന്നു. ഡിജിറ്റല്‍ ലോക്കര്‍ സംവിധാനത്തിലൂടെ പൊതുജനങ്ങളുടെ ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്ത് വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടുത്താനും ഓരോ വ്യക്തിക്കും അവരുടെ ഐഡിയും പാസ്വേഡും ഉപയോഗിച്ച് ഏത് സന്ദര്‍ഭത്തിലും ഉപയോഗിക്കാനും കഴിയും. സേവനങ്ങള്‍ കൂടുതല്‍ സുതാര്യമാകാന്‍ പദ്ധതി ഏറെ പ്രയോജനകരമാകുമെന്ന് ജില്ല കളക്ടര്‍ എം.ജി. രാജമാണിക്യം പറഞ്ഞു. നൂതന സാങ്കേതിക രംഗത്തെ പുതിയ മാറ്റങ്ങളെക്കുറിച്ച് അക്ഷയ ഡിസ്ട്രിക്ട് പ്രൊജക്ട് കോര്‍ഡിനേറ്റര്‍ കെ.എം. ഇബ്രാഹിം, ബിഎസ്എന്‍എല്‍ ചീഫ് ജനറല്‍ മാനേജര്‍ ഡോ. പി.ടി. മാത്യു എന്നിവര്‍ ക്ലാസ്സെടുത്തു. കോളേജ് ഡയറക്ടര്‍ ഡോ. സിസ്റ്റര്‍ ബിനിത അദ്ധ്യക്ഷത വഹിച്ചു. യൂണിയന് ബാങ്ക് ഡിജിഎം ആര്. നെല്ലയ്യപ്പന്, എഡ്രാക്ക് പ്രസിഡന്റ് പി. രംഗദാസ പ്രഭു എന്നിവര്‍ സംസാരിച്ചു. സെന്റ് തെരേസാസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സജിമോള്‍ അഗസ്റ്റിന് സ്വാഗതവും ഡോ. നിര്‍മ്മല പത്മനാഭന് നന്ദിയും പറഞ്ഞു. ഡിജറ്റല്‍ ഇന്ത്യാ വാരാചരണത്തിന്െ ഭാഗമായി ജില്ലയിലുടനീളം വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന മത്സരങ്ങളില്‍ പങ്കെടുത്തവരും വിജയകളായവരും അദ്ധ്യാപകരും, അക്ഷയ സംരംഭകരും പരിപാടിയില്‍ പങ്കെടുത്തു.
ഡിജിറ്റല്‍ ഇന്ത്യാ വാരാചരണത്തിന് സമാപനം
0
Share.