വിവര സാങ്കേതിക വിദ്യയുടെ ഫലപ്രദമായ വിനിയോഗമാണ് ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ജില്ല കളക്ടര്‍ എം.ജി. രാജമാണിക്യം. ഡിജിറ്റല്‍ ഇന്ത്യ വാരാഘോഷത്തിന്റെ ഭാഗമായി ഗേള്‍സ് ഹൈസ്കൂളില്‍ സംഘടിപ്പിച്ച ഇന്റര്‍ സ്കൂള്‍ ഐടി ക്വിസ് മത്സരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലൂടെ പൊതുജനങ്ങള്‍ക്കാവശ്യമുള്ള സേവനങ്ങള്‍ വേഗത്തില്‍ എത്തിക്കാന്‍ കഴിയും. പതിയ കുട്ടികള്‍ക്ക് സാങ്കേതിക വിദ്യ ഏറെ പ്രയോജനപ്പെടുന്നു. ഇ ഗവേണന്‍സ് പദ്ധതി നടപ്പാക്കുന്നതിലൂടെ സര്‍ട്ടിഫിക്കറ്റുകളും മറ്റ് സേവനങ്ങളും വേഗത്തില്‍ ആവശ്യക്കാര്‍ക്ക് ലഭ്യമാക്കാന്‍ സാധിക്കുന്നു. സര്‍ക്കാര്‍ സ്കൂളുകളിലെ വിദ്യാര്‍ഥികളുടെ നിലവാരം മെച്ചപ്പെടുത്താനും കൂടി ഉദ്ദേശിച്ചുള്ളതാണ് ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സ്വപ്നം പ്രാദേശിക തലത്തില്‍ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് പദ്ധതിയുടെ ജില്ല കോ-ഓര്‍ഡിനേറ്റര്‍ ശിവരാമന് പറഞ്ഞു. ജില്ല കളക്ടറുടെ നേതൃത്വത്തിലുള്ള ജ്യോതി പദ്ധതിയുമായി ഡിജിറ്റല്‍ ഇന്ത്യ ബന്ധിപ്പിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച പൊതുവിദ്യാഭ്യാസ ഉപഡയറക്ടര്‍ ഷൈന്‍ മോന് പറഞ്ഞു. ഹൈസ്കൂള്‍-ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ നിന്നായി 82 ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. ജില്ലയില്‍ നടപ്പാക്കുന്ന ജ്യോതി പദ്ധതിയുടെയും ഐടി അറ്റ് സ്കൂളിന്റെയും നേതൃത്വത്തിലാണ് മത്സരം സംഘടിപ്പിച്ചത്. ജ്യോതി പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ രവീന്ദ്രന്, ഗേള്‍സ് ഹൈസ്കൂള്‍ ടീച്ചര്‍ ഇന്‍ ചാര്‍ജ് മാത്യു, ഐടി അറ്റ് സ്കൂള്‍ ജില്ല കോ-ഓര്‍ഡിനേറ്റര്‍ ജോസഫ് ആന്റണി, മാസ്റ്റര്‍ ട്രെയ്നര്‍മാരായ എം.പി. ജയന്, വി.കെ. നിസാര്‍, എച്. ലൗലി തുടങ്ങിയവര്‍ പങ്കെടുത്തു. ഐടി അറ്റ് സ്കൂള്‍ മാസ്റ്റര്‍ ട്രെയ്നര്‍ സി.എസ്. ജയദേവന് ക്വിസ് മത്സരം നിയന്ത്രിച്ചു.
ഡിജിറ്റല്‍ ഇന്ത്യയുടെ ലക്ഷ്യം സാങ്കേതിക വിദ്യയുടെ ഫലപ്രദമായ വിനിയോഗം: കളക്ടര്‍
0
Share.