തെരുവു നായകള്ക്ക് ആന്റിറാബിസ് വാക്സിനേഷന് തുടക്കം

0

ജില്ലാ പഞ്ചായത്ത്, ജില്ലാ വെറ്ററിനറി വിഭാഗം, എസ്പിസിഇ, മൃഗസ്‌നേഹികളുടെ സംഘടന ഹ്യൂമന്‍ തുടങ്ങിയവയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ തെരുവു നായ്ക്കള്‍ക്കു ആന്റി റാബിസ് വാക്‌സിനേഷന്‍ നല്‍കുന്ന പരിപാടിക്ക് തുടക്കം. ഇന്നലെ കാക്കനാട് വെറ്ററിനറി ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എല്‍ദോസ് പി. കുന്നപ്പിള്ളി പരിപാടി ഉദ്ഘാടനം ചെയ്തു. തൃക്കാക്കര മുനിസിപ്പല്‍ ചെയര്‍മാന്‍ പി. ഐ മുഹമ്മദാലി യോഗത്തില്‍ അധ്യക്ഷനായിരുന്നു. ജില്ലാ വെറ്ററിനറി വിഭാഗം മേധാവി ഡോ. ദേവരാജന്‍ വാക്‌സിനേഷന്‍ പരിപാടിക്കു നേതൃത്വം നല്‍കി. ഒരാഴ്ചത്തെ വാക്‌സിനേഷന്‍ പരിപാടിയിലൂടെ ജില്ലയിലെ 50,000 ഓളം തെരുവുനായകള്‍ക്കു കുത്തിവയ്പ് നല്‍കുമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എല്‍ദോസ് അറിയിച്ചു. ജില്ലയില്‍ എവിടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആവശ്യപ്പെട്ടാല്‍ ക്യാമ്പ് നടത്തിക്കൊടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. കാക്കനാട് ഇന്നലെ തുടക്കത്തില്‍ 250 ഓളം നായകള്‍ക്കു കുത്തിവയ്പ് നല്‍കി.നായകളെ പിടിക്കാന്‍ ബാംഗളൂരില്‍ നിന്ന് വിദഗ്ധരും എത്തിയിട്ടുണ്ട്.

Share.

About Author

Comments are closed.