മലപ്പുറം നിയോജക മണ്ഡലത്തില്‍ പട്ടികജാതി വികസനത്തിനായി ഇ. അഹമ്മദ് എം.പി.യുടെ ഫണ്‍ണ്ടില്‍ നിന്നും അനുവദിച്ച 1.5 കോടിയുടെപദ്ധതികള്‍ പൂര്‍ത്തീകരിച്ചു. പട്ടികജാതി കോളനികള്‍ക്ക് ഗുണം ചെയ്യുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഏറെയും. 10 ലക്ഷം വീതം വകയിരുത്തിയ കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തിലെ കുറുവഞ്ചേരി എസ്.സി. കോളനി പാത, മങ്കരം എസ്.സി. കോളനി പാത, മങ്കട ഗ്രാമപഞ്ചായത്തിലെ കോവിലകം-ചാല എസ്.സി. കോളനി പാത, മൂന്ന് ലക്ഷം അനുവദിച്ച കരിമ്പനക്കുണ്ടണ്് കോളനി നടപ്പാത, കൂട്ടിലങ്ങാടി പഞ്ചായത്തില്‍ എട്ട് ലക്ഷം വകയിരുത്തിയ കുന്നുമ്മേല്‍ താഴത്തേതില്‍ പാത എന്നിവയുടെ പ്രവൃത്തികളാണ് പൂര്‍ത്തീകരിച്ചത്. പുല്പറ്റ പഞ്ചായത്തിലെ നടുവത്ത്- വട്ടിക്കുന്ന് പാത, കള്ളിക്കണ്ത്തില് കോളനി പാത, പൂക്കോട്ടൂര്‍ പഞ്ചായത്തിലെ പനക്കല്‍ കോളനി നടപ്പാത, ചേലേമ്പ്ര പഞ്ചായത്തിലെ കേളായിപ്പുര- കുറ്റീരിപ്പറമ്പ് പാത, കൂട്ടിലങ്ങാടി പഞ്ചായത്തിലെ മണപ്പാട്ടുപള്ള കോളനി പാത തുടങ്ങിയവയുടെ പ്രവൃത്തികള്‍ പുരോഗമിക്കുന്നു.
മലപ്പുറം മണ്ഡലത്തില്‍ പട്ടികജാതി വികസനത്തിന് 1.5 കോടിയുടെ പദ്ധതികള്‍
0
Share.