ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിജിലന്‍സ് എസ്പിയുടെ ദൂതന് വഴിയാണ് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസ് അവസാനിപ്പിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടാണ് എസ്പി ആര്. സുകേശന് നല്‍കിയത്. കേസ് അവസാനിപ്പിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണ ഉദ്യോഗഥന്‍ നിര്‍ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.എട്ടുമാസത്തെ അന്വേഷണത്തിനു ശേഷമാണ് എസ്പി ആര്. സുകേശന് അന്വേഷണറിപ്പോര്‍ട്ട് സമർപ്പിച്ചിട്ടുള്ളത്. 66 പേജുകളടങ്ങിയതാണ് റിപ്പോർട്ടെന്നാണ് പ്രാഥമിക വിവരം. കെ.എം. മാണിക്കതിരെ തെളിവുകള്‍ അപര്യാപ്തമെന്നാണ് റിപ്പോര്‍ട്ട്. മന്ത്രി കെ.എം. മാണിക്കെതിരെ തെളിവുകണ്ടെന്നും അതിനാൽ തന്നെ കുറ്റപത്രം സമർപ്പിക്കാം എന്ന നിലപാടായിരുന്നു വിജിലൻസ്
ബാർകോഴ: വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
0
Share.